മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചു

ഓർഡിനൻസിനെതിരായ ഹരജികള്‍ തള്ളി

Update: 2021-04-28 08:13 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച തീരുമാനം ഹൈക്കോടതി ശരിവച്ചു. മലപ്പുറം ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിനെതിരായ ഹരജികൾ കോടതി തള്ളുകയും ചെയ്തിട്ടുണ്ട്.

ജില്ലാ സഹകരണ ബാങ്ക് മാനേജിങ് കമ്മിറ്റിയും ബാങ്കിനു കീഴിലെ തുവ്വൂർ, പുലാപ്പറ്റ സഹകരണ ബാങ്കുകളും ജീവനക്കാരുടെ സംഘടനയുമാണ് ഓർഡിനൻസ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ഹരജികൾ തള്ളിയ കോടതി സർക്കാരിന് ലയനവുമായി മുന്നോട്ടുപോകാമെന്നും അറിയിച്ചിട്ടുണ്ട്.

ഓർഡിനൻസ് നിയമപരമാണെന്നും മലപ്പുറം ജില്ലാ ബാങ്ക് സഹകരണ ബാങ്കിൽ ലയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ, പുലാമന്തോൾ സർവീസ് സഹകരണ ബാങ്ക് എന്നിവ സമർപ്പിച്ച ഹരജികൾ കോടതി ശരിവയ്ക്കുകയും ചെയ്തു. ലയനനടപടികൾ ഉടൻ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News