എ.വിജയരാഘവ​ന്റെ വർഗീയ പ്രസംഗം; സിപിഎം ഇസ്‌ലാമോഫോബിയ വളർത്തുന്നുവെന്ന് ഐഎസ്എം

സംഘ്പരിവാർ രാഷ്ട്രീയത്തിന് വഴിയൊരുക്കുന്ന ഇത്തരം സമീപനങ്ങൾ അപ കടകരമാണെന്നും ഐഎസ്എം

Update: 2024-12-23 10:21 GMT
Advertising

കോഴിക്കോട്: പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നടത്തിയ വർഗീയ പ്രസംഗത്തിനും അതിനെ പിന്തുണച്ച സിപിഎം നിലപാടിനുമെതിരെ രൂക്ഷവിമർശനവുമായി ഐഎസ്എം.

പ്രത്യേക സ്ഥാനാർഥികൾക്കായി മുസ്‍ലിംകൾ കൂട്ടമായി വോട്ടുചെയ്യാൻ ശ്രമം നടത്തുന്നുവെന്ന സംഘ്പരിവാറിന്റെ ആരോപണങ്ങൾ അതേപടി ആവർത്തിക്കുകയാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നടത്തുന്നതെന്ന് ഐഎസ്എം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചു. സംഘ്പരിവാർ രാഷ്ട്രീയത്തിന് വഴിയൊരുക്കുന്ന ഇത്തരം സമീപനങ്ങൾ അപകടകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന ഉപാധ്യക്ഷൻ സാബിലി മാഞ്ഞാലി അധ്യ ക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ, ട്രഷറർ അദീബ് പൂനൂർ, ഡോ, മുബശിർ പാലത്ത്, ഡോ. യൂനുസ് ചെങ്ങര, ഡോ. റജുൽ ഷാനിസ്, നസീം മടവൂർ, ടി. കെ.എൻ. ഹാരിസ്, ഡോ. ശബീർ ആലുക്കൽ, സഹൽ മുട്ടിൽ, ശരീഫ് കോട്ടക്കൽ, മിറാഷ് അരക്കിണർ, ഷാനവാസ് ചാലിയം, ഫാദിൽ പന്നിയങ്കര, അബ്ദുസലാം ഒളവണ്ണ എന്നിവർ സംസാരിച്ചു.

വിജയരാഘവന്റെ വർഗീയപ്രസംഗത്തിനെതിരെ പ്രതിപക്ഷത്തിനൊപ്പം സമസ്‍ത ഇരുവിഭാഗവും രംഗത്തെത്തിയിരുന്നു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News