വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് അന്തരിച്ചു

ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

Update: 2022-12-13 14:09 GMT
Editor : Shaheer | By : Web Desk
വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് അന്തരിച്ചു
AddThis Website Tools
Advertising

കോഴിക്കോട്: പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയിൽ മമത അബൂബക്കർ അന്തരിച്ചു. 78 വയസ്സായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മൃതദേഹം ചെന്നൈയിൽനിന്ന് സ്വവസതിയായ കൊയിലാണ്ടിയിലെത്തിച്ചു. മയ്യിത്ത് നമസ്‌കാരം ബുധനാഴ്ച രാവിലെ എട്ടിന് നന്തി മസ്ജിദുൽ മുജാഹിദീനിൽ നടക്കും. തുടർന്ന് ഖബറടക്കം നന്തി മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ: സോഫിയ മരക്കാരകത്ത്. മറ്റു മക്കൾ: സിറാജ് (ദുബൈ), സഞ്ജിത, ഹാജറ. മരുമക്കൾ: ഉമർ ഫാറൂഖ്, സനീർ അഹ്മദ്(ഇരുവരും കോഴിക്കോട്), റോഷ്നി(ചെന്നൈ), രേഷ്മ (ദുബൈ്). സഹോദരങ്ങൾ: മൊയ്തീൻകുട്ടി, പരേതരായ ഇമ്പിച്ചി, ആമിന, അബ്ദുറഹ്മാൻ, ഫാത്തിമ.

Summary: Mamata Mundayil Aboobacker, father of businessman Faris Aboobacker, passed away

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

Web Desk

By - Web Desk

contributor

Similar News