നീരജിന് ഇതുവരെ പ്രഖ്യാപിച്ചത് 13 കോടി, പുറമെ സൗജന്യ യാത്രകളും!
ഒളിമ്പിക്‌സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകാനും നീരജിനായിരുന്നു. സ്വർണ നേട്ടത്തിന് പിന്നാലെ സമൂഹാമധ്യമങ്ങളിലൊക്കെ നീരജ് തന്നെയായിരുന്നു താരം.
ടോക്യോ ഒളിമ്പിക്‌സിൽ സ്വർണമെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴ. ജാവലിൻ ത്രോയിലൂടെയായിരുന്നു നീരജിന്റെ സ്വർണ നേട്ടം. ഒളിമ്പിക്‌സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകാനും നീരജിനായിരുന്നു. സ്വർണ നേട്ടത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൊക്കെ നീരജ് തന്നെയായിരുന്നു താരം.
പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവരും ഒട്ടുമിക്ക സംസ്ഥാന മുഖ്യമന്ത്രിമാരും അഭിനന്ദനവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ അഭിനന്ദനങ്ങളിൽ മാത്രം ഒതുങ്ങാതെ ക്യാഷ് അവാർഡ് മുതൽ സൗജന്യ വിമാനയാത്രവരെ നീരജിന് വാഗ്ദാനമുണ്ട്.
We're all in your army, Baahubali #NeerajChopra pic.twitter.com/63ToCpX6pn
— anand mahindra (@anandmahindra) August 7, 2021
സ്വന്തം സംസ്ഥാനമായ ഹരിയാനയാണ് നിരജിന് ആദ്യം ആറു കോടി വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയത്. ഹരിയാന സർക്കാറിലെ ക്ലാസ് ഫസ്റ്റ് വിഭാഗത്തിൽപെട്ട ജോലിയാണ് മറ്റൊരു വാഗ്ദാനം. രണ്ട് കോടിയാണ് അമരീന്ദർ സിങിന്റെ പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചത്. മണിപ്പൂർ സർക്കാർ പ്രഖ്യാപിച്ചത് ഒരു കോടി. ഗോൾഡൻ ബസ് പാസ് പ്രഖ്യാപിച്ചായിരുന്നു കർണാടക സർക്കാറിന്റെ ആദരം. ഈ പാസ് ഉപയോഗിച്ച് സംസ്ഥാന സർക്കാറിന്റെ ഏത് ബസിലും എവിടേക്കും സൗജന്യമായി യാത്ര ചെയ്യാം.
ഐപിഎല്ലിലെ മികച്ച ടീമുകളിലൊന്നായ ചെന്നൈ സൂപ്പർകിങ്‌സ് നീരജിന് പ്രഖ്യാപിച്ചത് ഒരു കോടി. പ്രത്യേകം രൂപകൽപ്പന ചെയ്ത 8758 എന്ന നമ്പറിലുള്ള ജേഴ്‌സിയും ചെന്നൈ പ്രഖ്യാപിച്ചിട്ടുണ്ട്. ജാവലിൻ ത്രോയിൽ നീരജ് എറിഞ്ഞ ദൂരമാണ് 87.58. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രഖ്യാപിച്ചത് ഒരു കോടിയാണ്.
Our humble felicitation offer for @Neeraj_chopra1 from @IndiGo6E. And as our CEO Rono added, "Neeraj , we sincerely hope you will avail of our offer, to travel extensively across the country, to spread your message of hope and inspiration to aspiring young athletes across India! pic.twitter.com/YbMjpZCpYW
— C Lekha (@ChhaviLeekha) August 7, 2021
ഒരു വർഷത്തേക്ക് സൗജന്യ യാത്രയാണ് ഇൻഡിഗോ എയർലൈനിന്റെ വാഗ്ദാനം. അഞ്ച് വർഷത്തേക്കുള്ള സൗജന്യ യാത്രയാണ് ഗോ ഫസ്റ്റ് എയർ പ്രഖ്യാപിച്ചത്. ബൈജൂസ് ആപ്പ് പ്രഖ്യാപിച്ചത് 2 കോടി. മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര പുതിയ SUV XUV700യാണ് വാഗ്ദാനം ചെയ്തത്. നീരജ് ചോപ്രയുടെ പരിശീലകൻ കാശിനാഥ് നായികിനും ക്യാഷ് അവാർഡുണ്ട്. കർണാടക സർക്കാർ 10 ലക്ഷമാണ് നായികിന് പ്രഖ്യാപിച്ചത്. ഉത്തര കർണാടകയിലെ സിർസിയാണ് നായികിന്റെ സ്വദേശം.