ടോക്യോ ഒളിമ്പിക്സിന് വർണാഭ തുടക്കം

ന്ത്യക്കായി ബോക്സിങ് താരം മേരികോമും ഹോക്കി താരം മന്‍പ്രീത് സിങ്ങും പതാകയേന്തി

Update: 2021-07-24 01:50 GMT
Editor : ijas
Advertising

കോവിഡ് പ്രതിസന്ധിയെ തോല്‍പ്പിച്ച് ടോക്യോ ഒളിമ്പിക്സിന് വർണാഭമായ തുടക്കം. ട്രെഡ്മില്ലില്‍ പരിശീലനം നടത്തുന്ന ജപ്പാന്‍റെ മിഡ് വെയ്റ്റ് ബോക്സർ അരിസ സുബാട്ടയില്‍ നിന്നാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. തുടർന്ന് ജാപ്പനീസ് സംഗീതവും ആതിഥേയ രാജ്യത്തിന്‍റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന പരിപാടികളും നടന്നു. പിന്നാലെ നാഷണല്‍ സ്റ്റേഡിയത്തെ വർണങ്ങളില്‍ നിറച്ച് വെടിക്കെട്ട് അരങ്ങേറി. കോവിഡ് മുന്നണിപോരാളികള്‍ക്കും ജീവന്‍ നഷ്ടമായവർക്കും ഉദ്ഘാടന ചടങ്ങില്‍ ആദരമര്‍പ്പിച്ചു. ജപ്പാന്‍ ചക്രവർത്തി നരുഹിതോയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

ജാപ്പനീസ് അക്ഷരമാലാ ക്രമത്തിലാണ് മാർച്ച് പാസ്റ്റ് നടന്നത്. ഏറ്റവും മുന്നില്‍ ഗ്രീസ് അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ 21 ആമതായാണ് ഇന്ത്യ സ്ഥാനം പിടിച്ചത്. ഇന്ത്യക്കായി ബോക്സിങ് താരം മേരികോമും ഹോക്കി താരം മന്‍പ്രീത് സിങ്ങും പതാകയേന്തി. ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാകയാണ് ഒളിമ്പിക് ദീപം തെളിയിച്ചത്. കോവിഡ് സാഹചര്യത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ ലളിതമായിരുന്നു.

22 താരങ്ങളും 6 ഒഫീഷ്യല്‍സുമാണ് ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. പതിനൊന്നായിരത്തിലേറെ കായിക താരങ്ങൾ ആണ് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 18 ഇനങ്ങളിലായി 127 ഇന്ത്യൻ അത്‍ലറ്റുകളും മാറ്റുരയ്ക്കും. ഒൻപത് മലയാളികളും മലയാളികളുടെ പ്രതീക്ഷയായി മത്സരങ്ങളില്‍ മാറ്റുരക്കുന്നുണ്ട്. 

നാളെ മുതല്‍ വേദികളും മത്സരങ്ങളും സജീവമാകും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന കായികമാമാങ്കത്തില്‍ 339 മെഡല്‍ ഇനങ്ങളിലായി 11,000 മത്സരാർത്ഥികള്‍ മാറ്റുരയ്ക്കും.

Tags:    

Editor - ijas

contributor

Similar News