അമ്പെയ്ത്ത്; കസാഖ്സ്ഥാനെ വീഴ്ത്തി ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍

കസാഖ്​സ്ഥാനെ തോൽപിച്ചാണ് ഇന്ത്യന്‍ ടീം മെഡല്‍ പ്രതീക്ഷ സജീവമാക്കി നിലനിര്‍ത്തിയത്.​

Update: 2021-07-26 05:00 GMT
Advertising

ഒളിമ്പിക്സ് അമ്പെയ്ത്തില്‍ ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍. കസാഖ്​സ്ഥാനെ തോൽപിച്ചാണ് ഇന്ത്യന്‍ ടീം മെഡല്‍ പ്രതീക്ഷ സജീവമാക്കി നിലനിര്‍ത്തിയത്.​ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ കൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

നാലുസെറ്റുകളിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ ടീം 6-2ന്‍റെ വിജയമാണ് സ്വന്തമാക്കിയത്. അതാനു ദാസ്-പ്രവീൺ ജാദവ്-തരുൺദീപ് റായ് സഖ്യം നേരിട്ടുള്ള സെറ്റുകൾക്കാണ്​ കസാഖിസ്ഥാന്‍റെ ഇൽഫാത്ത് അബ്​ദുല്ലിൻ-ഡെനിസ് ഗാൻകിൻ-സാൻഷാർ മുസയേവ് സഖ്യത്തെ കീഴടക്കിയത്. .

അതേസമയം ഒളിമ്പിക്‌സിലെ വനിതാവിഭാഗം ഫെൻസിങ്ങിൽ വിജയത്തോടെ തുടങ്ങിയ ഇന്ത്യക്ക് പിന്നീട് പിഴച്ചു. ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ ഏക ഫെൻസറായ ഭവാനി നാലാം സീഡായ മനോൻ ബ്രൂനെറ്റിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍ 7-15. നേരത്തെ ആദ്യ റൌണ്ടില്‍ ഭവാനി ദേവി വെറും ആറു മിനിറ്റ്​ മാത്രം നീണ്ട പോരാട്ടത്തിലാണ് തുണീഷ്യയുടെ ബെൻ അസീസി നാദിയയെ മുട്ടുകുത്തിച്ചത്. 15-3 നാണ് ഭവാനി ദേവിയുടെ വിജയം​​. ആദ്യ റൗണ്ടില്‍ തന്നെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ഭവാനി ദേവി 8–0ന് മുന്നിലെത്തിയിരുന്നു. രണ്ടാം റൗണ്ടില്‍ മാത്രമാണ് പോയിന്‍റ് നേടാന്‍ തുണീഷ്യന്‍ താരത്തിനായത്. ലോക റാങ്കിങ്ങിൽ 29ാം സ്ഥാനക്കാരിയാണ് ഭവാനി. നാദിയ 36ാം സ്ഥാനത്തും

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News