വീണ്ടും മനു, വീണ്ടും വെങ്കലം; മനു-സരബ്​ജ്യോത്​ സഖ്യത്തിലൂടെ ഇന്ത്യക്ക്​ രണ്ടാം മെഡൽ

Update: 2024-07-30 12:00 GMT
Editor : safvan rashid | By : Sports Desk
Advertising

പാരിസ്​: ഷൂട്ടിങ്ങിലൂടെ വീണ്ടും നേടിയ വെങ്കലത്തിളക്കത്തിൽ ഇന്ത്യക്ക്​ രണ്ടാം ഒളിമ്പിക്​സ്​ മെഡൽ. 10​ മീറ്റർ എയർപിസ്​റ്റൾ മിക്​സഡ്​ വിഭാഗത്തിലാണ്​ മനു ഭാക്കർ-സരബ്​ജ്യോത്​ സിങ്​ സഖ്യം വെങ്കലം നേടിയത്​. നേരത്തേ 10 മീറ്റര്‍ എയര്‍ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും വെങ്കല മെഡൽ നേടിയ മനുഭാക്കർ ഒരേ ഒളിമ്പിക്​സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറി.

വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ദക്ഷിണ കൊറിയയുടെ ഓയെ ജിൻ-ലീ വുൻഹോ സഖ്യത്തെ 16-10ന്​ തകർത്താണ്​ ഇന്ത്യൻ വിജയം. ഇതേ ഇനത്തിൽ തുർക്കിയയും സെർബിയയുമാണ്​ സ്വർണമെഡലിനായി മത്സരിക്കുന്നത്​.

580 പോയൻറുമായാണ്​ മനു-സരബ്​ജ്യോത് കൂട്ടുകെട്ട്​ വെങ്കല മെഡലിനുള്ള പോരാട്ടത്തിന്​ യോഗ്യത നേടിയത്​. യെ ജിൻ-ലീ വുൻഹോ സഖ്യം 579 പോയൻറും നേടി. അതേസമയം ഇതേ ഇനത്തിൽ ഇന്ത്യക്കായി മത്സരിച്ച റിഥം സാങ്​വാൻ-അർജുൻ സിങ്​ ചീമ സഖ്യം യോഗ്യത നേടാതെ പുറത്തായിരുന്നു.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News