മീരഭായ് ചാനു: മണിപ്പൂരിൽ നിന്നുള്ള ഇന്ത്യയുടെ വെള്ളിനക്ഷത്രം

ടോകിയോ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടി ഇന്ത്യക്കായി അക്കൗണ്ട് തുറന്നിരിക്കുകയാണ് മണിപ്പൂരുകാരിയായ സായ്‌കോം മീരാഭായ് ചാനു. 48 കിലോ വനിതാ വിഭാഗത്തിൽ ഭാരോദ്വഹനത്തിലാണ് ചാനു വെള്ളി മെഡൽ നേടിയത്

Update: 2021-07-24 12:16 GMT
Editor : rishad | By : Web Desk
Advertising

ടോകിയോ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടി ഇന്ത്യക്കായി അക്കൗണ്ട് തുറന്നിരിക്കുകയാണ് മണിപ്പൂരുകാരിയായ സായ്‌കോം മീരാഭായ് ചാനു. 48 കിലോ വനിതാ വിഭാഗത്തിൽ ഭാരോദ്വഹനത്തിലാണ് ചാനു വെള്ളി മെഡൽ നേടിയത്. 21 വർഷത്തിനു ശേഷമാണു ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ നേട്ടം. 2014 മുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ ചാനുവിന്റെ സാന്നിധ്യമുണ്ട്. കോമൺവെൽത്ത് ഗെയിംസിലും ചാനു മെഡല്‍ നേടി ശ്രദ്ധ നേടി.

കായിക രംഗത്ത് ഇതിനകം നൽകിയ സംഭാവന പരിഗണിച്ച് 26കാരിയയാ ചാനുവിന് രാജ്യം രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം നൽകി. 2018ലാണ് പുരസ്‌കാരം ലഭിച്ചത്. പത്മശ്രീ നൽകിയും രാജ്യം ചാനുവിനെ ആദരിച്ചിട്ടുണ്ട്. 2014ലെ കോമൺവെൽത്ത് ഗെയിംസിലായിരുന്നു ചാനു വെള്ളി മെഡൽ നേടിയത്.  2017ലായിരുന്നു ചാനുവിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന്. ലോക വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് ചാനു അന്ന് ചരിത്രം സൃഷ്ടിച്ചത്.

ഇപ്പോഴിതാ ടോകിയോ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുന്നു. പ്രയത്‌നിച്ച് നേടിയ വിജയമാണിതെന്നാണ് ചാനുവിന്റെ ന്യൂട്രീഷൻ എപി ദത്തൻ പറയുന്നത്. റിയോ ഒളിമ്പിക്‌സിലെ തെറ്റുകൾ തിരുത്തിയാണ് ചാനു, ടോക്കിയോയിൽ വെള്ളി മെഡൽ ഉയർത്തുന്നത്. 2000ലെ സിഡ്നി ഒളിംപിക്സിൽ 69 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വഹനത്തില്‍ മെഡല്‍ നേട്ടത്തിലെത്തുന്നത്. 

2016ൽ ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിൽ വനിതകളുടെ 48 കിലോ വിഭാഗത്തിൽ സ്വർണ്ണം നേടിയിട്ടുണ്ട്. സ്‌നാച്ചിൽ 79 കിലോയും ക്‌ളീൻ ആൻഡ് ജർക്കിൽ 90 കിലോയുമാണ് മീരാഭായ് അന്ന് ഉയർത്തിയത്. ആകെ 169 കിലോഗ്രാം ഉയർത്തിയാണ് റെക്കോര്‍ഡ് നേടിയത്.  

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News