ഒളിമ്പിക് മെഡല്‍ ഉറപ്പിച്ചതിന് പിന്നാലെ ലവ്‍ലിനയുടെ മതം ഗൂഗിള്‍ ചെയ്ത് 'ആരാധകര്‍'
ബോക്‌സിംഗില്‍ സെമി ഫൈനലിലെത്തിയ ലവ്‍ലിന, ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ അസം വനിതാ താരമാണ്.
ബോക്‌സിംഗില്‍ ഒളിമ്പിക് മെഡല്‍ ഉറപ്പിച്ച ഇന്ത്യന്‍ താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നിന്റെ മതം ഏതെന്ന് തിരഞ്ഞ് ആരാധകക്കൂട്ടം. ലവ്‌ലിനയെ കുറിച്ച് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ മൂന്നാമത്തെ കാര്യം താരത്തിന്റെ മതമേതായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ഒളിമ്പിക്സ് ബോക്‌സിംഗില്‍ സെമി ഫൈനലില്‍ കടന്ന ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, മെഡല്‍ നേടുന്ന ആദ്യ അസം വനിതാ താരമാണ്. 69 കിലോ വിഭാഗത്തില്‍ മുന്‍ ലോകചൈനീസ് തായ്‌പേയ് താരമായ നീന്‍ ചിങ് ചെന്നിനെ പരാജയപ്പെടുത്തയാണ് ലവ്‌ലിന മെഡല്‍ ഉറപ്പിച്ചത്. ചിന്നിനെ 4-1 നാണ് താരം പരാജയപ്പെടുത്തിയത്. ബോക്‌സിംഗില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന രണ്ടാമത്തെ താരവുമാണ് ലവ്‌ലിന.
ഗൂഗിളില്‍ താരത്തെ കുറിച്ച് തിരഞ്ഞവരില്‍ മതം ഏതെന്ന് കൂടി അന്വേഷിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയായിരുന്നു. ഓണ്‍ലൈന്‍ ആരാധകരുടെ സെര്‍ച്ച് ഹിസ്റ്ററി പുറത്തു വന്നതോടെ നിരവധി പേരാണ് വിമര്‍ശനവുമായി സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. ഒരാളുടെ നേട്ടത്തില്‍ അഭിമാനം കൊള്ളേണ്ട നേരത്തും, അവരുടെ ജനനത്തേയും ജീവിത സാഹചര്യത്തേയും കുറിച്ച് ചികഞ്ഞു നോക്കുന്നത് മോശം കാര്യമാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു.
#LovlinaBorgohain reacts after securing a medal at the Tokyo Olympics.
— The Bridge (@the_bridge_in) July 31, 2021
Be a part of the cheering squad for her at the Olympics. Post a tweet using the hashtag #FanBannJaaoge tagging @MPLSportsFdn and us and get a chance of winning an Indian Olympic jersey.#Tokyo2020 pic.twitter.com/ciQeDui20h
2018 ലോക ചാമ്പ്യന്‍ഷിപ്പില്‍ ലവ്‌ലിനയെ പരാജയപ്പെടുത്തിയ താരമായിരുന്നു നീന്‍ ചിങ് ചെന്‍. ഒളിമ്പിക്‌സില്‍ അവരെ ഇടിച്ചിടാന്‍ പറ്റിയത് ലവ്‌ലിനക്ക് മധുരപ്രതികാരമാവുകയായിരുന്നു. മുഹമ്മദ് അലിയുടെയും മേരി കോമിന്റെയും ആരാധകയാണ് താനെന്നു പറഞ്ഞ ഇരുപത്തിമൂന്നുകാരി, പ്രകടനം മെച്ചപ്പെടുത്താന്‍ ഇവരുടെ ചുവടുകള്‍ നോക്കി പഠിക്കാറുള്ളതായും പറഞ്ഞിരുന്നു.