ഒളിംപിക്സ്: നോവാക് ദ്യോക്കോവിച്ച് സെമിയില്‍ പുറത്ത്
ഈ ഒളിംപിക്‌സിൽ സ്വർണം നേടി കലണ്ടർ ഗോൾഡൻ സ്ലാം നേടുന്ന ആദ്യ പുരുഷതാരമാവുകയായിരുന്നു ദ്യോകോവിച്ച് ലക്ഷ്യം വച്ചത്.
ഒളിംപിക്‌സിൽ സ്വർണം നേടി കൊണ്ട് ഗോൾഡൻ സ്ലാം ലക്ഷ്യമിട്ട നോവാക് ദ്യോകോവിച്ചിന് നിരാശ. ടോക്യോ ഒളിംപിക്‌സിൽ പുരുഷ ടെന്നീസിൽ അലക്‌സാണ്ടർ സ്വരേവിനോടാണ് സെമിയില്‍ ദ്യോകോവിച്ച് പരാജയപ്പെട്ടത്. സ്‌കോർ 1-6,6-3,6-1. ആദ്യ സെറ്റ് നേടി ദ്യോകോവിച്ച് കളിയിൽ മുമ്പിലെത്തിയെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളും നേടി സ്വരേവ് ഫൈനൽ ടിക്കറ്റ് നേടുകയായിരുന്നു.
ഈ ഒളിംപിക്‌സിൽ സ്വർണം നേടി കലണ്ടർ ഗോൾഡൻ സ്ലാം നേടുന്ന ആദ്യ പുരുഷതാരമാവുകയായിരുന്നു ദ്യോകോവിച്ച് ലക്ഷ്യം വച്ചത്.
ഈ വർഷം ആസ്‌ട്രേലിയൻ ഓപൺ, ഫ്രഞ്ച് ഓപൺ, വിംബിൾഡൺ എന്നിവ ദ്യോകോവിച്ച് നേടിയിരുന്നു. ഒളിംപിക്‌സ് സ്വർണമെഡൽ നേടിയ ശേഷം യു.എസ് ഓപൺ കൂടി നേടിയാൽ ഗോൾഡൻ ഗ്രാൻഡ് സ്ലാം നേടുന്ന ആദ്യ കളിക്കാരനാകാൻ ദ്യോകോക്കാകുമായിരുന്നു. റോജർ ഫെഡററും റാഫേൽ നദാലും നേരത്തെ ടോക്യോ ഒളിമ്പിക്‌സിൽ പിൻമാറിയിരുന്നു.
2008 ബെയ്ജിങ് ഒളിമ്പിക്‌സിൽ ദ്യോകോവിച് വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു. സെമിയിൽ നദാലായിരുന്നു അന്ന് ദ്യോകോവിചിനെ തോൽപ്പിച്ചത്. യു.എസിന്റെ ജെയിംസ് ബ്ലേക്കിനെ തോൽപ്പിച്ചാണ് വെങ്കലം നേടിയത്. 2012ൽ ലണ്ടനിൽ വെച്ച് സെർബിയൻ സംഘത്തെ നയിച്ചെങ്കിലും സെമിയിൽ ആൻഡി മറെയോട് തോറ്റു.