ടോക്യോയില്‍ റിപ്പോര്‍ട്ട് ചെയ്തത് മൂവായിരത്തോളം കോവിഡ് കേസുകള്‍; ഒളിമ്പിക്സിന് ഭീഷണി

കോവിഡ് നാലാം തരംഗം ആരംഭിച്ചതിന് ശേഷം ഇത്രയും കേസുകള്‍ ഒളിമ്പിക്സ് നഗരിയില്‍ ഉണ്ടാകുന്നത് ആദ്യമായാണ്.

Update: 2021-07-28 03:01 GMT
Advertising

കോവിഡ് കേസുകള്‍ കൂടുന്നത് ഒളിമ്പിക്സിന് ഭീഷണിയാകുന്നു. ടോക്യോയില്‍ കഴിഞ്ഞ ദിവസം മൂവായിരത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആരോഗ്യരംഗത്ത് കൂടുതല്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യം ഇപ്പോള്‍ തന്നെ ശക്തമാണ്.

കോവിഡ് നാലാം തരംഗം ആരംഭിച്ചതിന് ശേഷം ഇത്രയും കേസുകള്‍ ഒളിമ്പിക്സ് നഗരിയില്‍ ഉണ്ടാകുന്നത് ആദ്യമായാണ്. ആശുപത്രികളിലും മറ്റും കൂടുതല്‍ കോവിഡ് ബെഡുകള്‍ സജ്ജമാക്കണമെന്ന ആവശ്യവും വിവിധകോണുകളില്‍ നിന്നുയരുന്നുണ്ട്. ഒളിമ്പിക്സ് ഉപേക്ഷിക്കുകയോ മാറ്റിവെക്കുകയോ വേണമെന്നാണ് പല അഭിപ്രായ ചില സർവേകള്‍ അഭിപ്രായപ്പെടുന്നുണ്ട്. ഒളിമ്പ്കിസില്‍ പങ്കെടുക്കുന്ന നിരവധി കായിക താരങ്ങള്‍ക്കും ഒഫീഷ്യല്‍സുകള്‍ക്കും ഇതിനോടകം രോഗം ബാധിച്ചിട്ടുണ്ട്. മത്സരങ്ങള്‍ക്കിടെ താരങ്ങള്‍ ഇടപഴകുമ്പോള്‍ രോഗം വ്യാപിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്

നിലവില്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കോവിഡിന്‍റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത ശേഷം കൂടുതല്‍ ജാഗ്രതയിലാണ് അധികൃതർ. എങ്കിലും വാക്സിനേഷന്‍ അടിയന്തരമായി വർധിപ്പിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. പരമാവധി വീടുകളില്‍ കഴിയണമെന്ന് അധികൃതർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒളിമ്പിക്സ് നടക്കുന്ന സാഹചര്യത്തില്‍ അത് എത്രത്തോളം പ്രായോഗികമാണെന്നാണ് ആളുകളുടെ ചോദ്യം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News