പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ഷൂട്ടിങിൽ മനു ഭാക്കറിന് വെങ്കലം

ഷൂട്ടിങിൽ ഇന്ത്യക്കായി മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ്.

Update: 2024-07-28 11:04 GMT
Editor : Sharafudheen TK | By : Sports Desk
Advertising

പാരീസ്:  പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കറാണ് വെങ്കല മെഡലുമായി അഭിമാനമായത്. ഷൂട്ടിങിൽ മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ്. 2012ൽ ലണ്ടൻ ഒളിമ്പിക്‌സിൽ ഗഗൻ നരംഗിന് ശേഷം മെഡൽ നേടുന്ന ആദ്യം താരവുമായി ഈ ഹരിയാസ സ്വദേശിനി. 221.7 പോയന്റാണ് മനു ബാക്കർ നേടിയത്. നേരിയ പോയന്റ് വ്യത്യാസത്തിലാണ് വെള്ളി മെഡൽ നഷ്ടമായത്. സൗത്ത് കൊറിയയുടെ ഒയെ ജിൻ സ്വർണവും കിംയെ ജി വെള്ളിയും കരസ്തമാക്കി.

 ആദ്യ ദിനത്തിൽ നിരാശപ്പെടുത്തിയ ഇന്ത്യ രണ്ടാം ദിനത്തിൽ മികച്ച പ്രകടനമാണ് പാരീസിൽ പുറത്തെടുത്തത്. ഉറച്ച മെഡൽ പ്രതീക്ഷയായ പി.വി സന്ധു നേരത്തെ വിജയം നേടിയിരുന്നു. മാലിദ്വീപ് താരം ഫാത്തിമത്ത് അബ്ദുൽ റസാഖിനെയാണ് അനായാസം കീഴടക്കിയത്.(21-9, 21-9). ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം അങ്കത്തിൽ എസ്തോണിയൻ താരം ക്രിസ്റ്റിൻ കുബയാണ് എതിരാളി.

ഷൂട്ടിംഗ് 10 മീറ്റർ എയർ റൈഫിൾസ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ രമിത ജിൻഡാലും ഫൈനലിലെത്തി. യോഗ്യതാ റൗണ്ടിൽ 631.5 പോയിന്റുമായാണ് രമിത അഞ്ചാം സ്ഥാനത്തെത്തിയത്. എന്നാൽ ഇന്ത്യയ്ക്കായി മത്സരിച്ച മറ്റൊരു താരം ഇലവേനിൽ വാളരിവന് ഫൈനൽ യോഗ്യതനേടാതെ പുറത്തായി. 630.7 പോയിന്റ് നേടിയ താരം 10-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ എട്ട് സ്ഥാനക്കാർക്കാണ് യോഗ്യത. പുരുഷ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ അർജുൻ ബബുതയും ഫൈനലിലേക്ക് യോഗ്യത നേടി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News