മലയാളിയുടെ പ്രതീക്ഷകള്‍ നീന്തിയെടുക്കാന്‍ സജന്‍ പ്രകാശ് ഇന്നിറങ്ങും

എ കാറ്റഗറി യോഗ്യതാമാർക്കുമായി ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് സജന്‍ പ്രകാശ്.

Update: 2021-07-26 02:19 GMT
Advertising

ഒളിമ്പിക്സ് നീന്തലില്‍ മലയാളത്തിന്‍റെ പ്രിയ താരം സജന്‍ പ്രകാശ് ഇന്ന് ടോക്യോയില്‍ മത്സരിക്കാനിറങ്ങും. 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് വിഭാഗത്തിലാണ് സജന്‍ ഇന്ന് മത്സരിക്കുന്നത്. എ കാറ്റഗറി യോഗ്യതാമാർക്കുമായി ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് സജന്‍ പ്രകാശ്. റോമിൽ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയാണ് സജന്‍ ടോക്യോയിലേക്ക് ടിക്കറ്റെടുത്തത്.

ചിട്ടയായ പരിശീലനവും ശ്രദ്ധയും കൊടുത്തുകൊണ്ടാണ് സജന്‍ നീന്തല്‍കുളത്തില്‍ ഇറങ്ങുന്നത്. കരിയറിലെ മികച്ച പ്രകടനമാണ് താരത്തിന്‍റെ ലക്ഷ്യം. കൂടെ ഒരു മെഡല്‍ കൂടി നീന്തിയെടുക്കാന്‍ കഴിയുമെന്നാണ് സജന്‍റെ പ്രതീക്ഷ. നീന്തല്‍കുളത്തില്‍ വെല്ലുവിളി ഉയർത്താന്‍ നിരവധി താരങ്ങളുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് സജന്‍ വിജയപീഠത്തിലേറുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍

അതേസമയം ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ സജന്‍ പ്രകാശ് പങ്കെടുത്തിരുന്നില്ല. മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു താരത്തിന്‍റെ പിന്മാറ്റാം. രണ്ടിനങ്ങളില്‍ മാത്രമാണ് സ‍ജന്‍ മത്സരിക്കുന്നത്. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - ഷെഫി ഷാജഹാന്‍

contributor

Similar News