റഷ്യൻ,ബെലറൂസ് പാരാലിമ്പിക്‌സ് താരങ്ങൾക്ക് വിലക്ക്

മുമ്പ് റഷ്യൻ കായികതാരങ്ങൾക്ക് വിലക്കേർപ്പെടുത്താൻ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐ.ഒ.സി) തീരുമാനിച്ചിരുന്നു

Update: 2022-03-03 07:57 GMT
Editor : Dibin Gopan | By : Web Desk
Advertising

റഷ്യൻ,ബെലറൂസ് പാരാലിമ്പിക്‌സ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തി.യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

മുമ്പ് റഷ്യൻ കായികതാരങ്ങൾക്ക് വിലക്കേർപ്പെടുത്താൻ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐ.ഒ.സി) തീരുമാനിച്ചിരുന്നു. ബെലറൂസ് കായികതാരങ്ങളെയും കായികമത്സരങ്ങളിൽനിന്ന് വിലക്കാൻ ഐ.ഒ.സി നിർദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കായിക ഫെഡറേഷനുകൾക്കാണ് ഐ.ഒ.സിയുടെ നിർദേശം. ഏറെനേരം നീണ്ടുനിന്ന ചർച്ചയ്ക്കുശേഷമാണ് ഒളിംപിക്സ് നിർവാഹക സമിതി വിശദമായ വാർത്താകുറിപ്പ് പുറത്തിറക്കിയത്. കായികമത്സരങ്ങളിൽ റഷ്യൻ, ബെലറൂസിയൻ താരങ്ങളെ പങ്കെടുപ്പിക്കരുതെന്ന് വാർത്താകുറിപ്പിൽ നിർദേശിക്കുന്നു.

കായികമത്സരങ്ങളിലേക്ക് റഷ്യൻ, ബെലറൂസിയൻ താരങ്ങളെ തങ്ങളുടെ രാജ്യങ്ങളുടെ ബാനറിൽ പങ്കെടുക്കാൻ അനുവദിക്കരുത്. പകരം ദേശീയ ചിഹ്നങ്ങളോ നിറമോ കൊടിയോ ദേശീയഗാനമോ ഒന്നുമില്ലാതെ നിഷ്പക്ഷതാരങ്ങളായി പങ്കെടുക്കാമെന്നും വാർത്താകുറിപ്പി്ല# സൂചിപ്പിക്കുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News