ഒമാനിൽ ശിശുക്കളുടെയും അമ്മമാരുടെയും മരണ നിരക്കില്‍ വൻ കുറവ്
കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവെപ്പിലും എല്ലാവർക്കും പ്രാഥമിക വിദ്യഭ്യാസം എന്ന യൂനിസെഫ് നയം നടപ്പാക്കുന്നതിലും ഒമാൻ മുൻപന്തിയിലാണ്
ഒമാനില്‍ ശിശുക്കളുടെയും അമ്മമാരുടെയും മരണ നിരക്കില്‍ വന്‍ കുറവ്. ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷയും വിദ്യാഭ്യാസവും നല്‍കുന്നതില്‍ ഒമാന്‍ എടുത്തു പറയാന്‍ പറ്റുന്ന ഉദാഹരണമാണെന്ന് യൂനിസെഫ് ഒമാന്‍ പ്രതിനിധി പറഞ്ഞു.
യുനിസെഫിന്റെ തുറന്ന ആശയ വിനിമയ പദ്ധതിയുടെ ഭാഗമായി ഒമാെന്റ ആരോഗ്യ,വിദ്യാഭ്യാസ മേഖലയെ കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഒമാന്‍ പ്രതിനിധിയായ ലാനാ റൈക്കറ്റ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി രാജ്യം സാമ്പത്തിക സ്ഥിരതയും വരുമാന വളര്‍ച്ചയും നേടുകയായിരുന്നു. കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവെപ്പിലും എല്ലാവര്‍ക്കും പ്രാഥമിക വിദ്യഭ്യാസം എന്ന യൂനിസെഫ് നയം നടപ്പാക്കുന്നതിലും ഒമാന്‍ മുന്‍പന്തിയിലാണ്. ഓണ്‍ലൈനില്‍ പതിയിരിക്കുന്ന അപകടങ്ങളെ പറ്റി കുട്ടികളെ ബോധവന്മാരാക്കണം. സോഷ്യല്‍ ഡവലപ്‌മെന്റ് മന്ത്രാലയവുമായി സഹകരിച്ച് കുഞ്ഞുങ്ങള്‍ക്കായി ഉയര്‍ന്ന ഗുണനിലവാരമുള്ള പരിപാടികള്‍ നടപ്പാക്കും. കുട്ടികളെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളും യുനിസഫ് പഠിക്കുകയും വിശകലനം ചെയ്തുവരുന്നതായും ലാനാ റൈക്കറ്റ് പറഞ്ഞു.