നായ കടിച്ചാൽ ചെയ്യേണ്ടതെന്ത്?

നായ ആക്രമിക്കാന്‍ വരുന്നു എന്ന് തോന്നുകയാണ്ണെങ്കിൽ ഭയപ്പെട്ട് ഓടാതിരിക്കുക.

Update: 2022-09-18 13:48 GMT
Advertising

തെരുവ് നായ ശല്ല്യം കാരണം പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ് ഇന്ന് ഉള്ളത്. കുട്ടികൾ സ്കൂളിൽ പോകുബോഴോ കടയിൽ പോകുമ്പോഴോ നിരന്തരം കടിയേൽക്കുന്ന വാർത്തകൾ മാത്രമേ കേൾക്കാനുള്ളു.നായ കടിച്ച് മരിച്ചവരും പേപ്പട്ടി കടിച്ച് വിഷബാധയേറ്റവരുമെല്ലാം ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നു.

എങ്ങനെ നായയുടെ കടിയിൽ നിന്ന് രക്ഷപ്പെടാം

❕നായ അറ്റാക്ക് ചെയ്യാൻ വരുന്നു എന്ന് തോന്നുകയാണ്ണെങ്കിൽ ഭയപ്പെട്ട് ഓടാതിരിക്കുക.

❕നായയുടെ ശ്രദ്ധ തിരിക്കാൻ പറ്റുന്ന വസ്തുക്കൾ കയ്യിൽ ഉണ്ടെങ്കിൽ നായയുടെ നേർക്ക് അത്‌ ഏറിഞ്ഞു കൊടുത്ത ശേഷം രക്ഷപ്പെടാൻ ശ്രമിക്കുക. ഉദാഹരണത്തിനു കുട, ബാഗ്, ഷാൾ എന്നിവ നായയുടെ മുന്നിലേക്ക് ഇട്ടു കൊടുത്ത് ശ്രദ്ധ തിരിച്ച ശേഷം ഓടി രക്ഷപ്പെടുക.

❕️ശ്രദ്ധ തിരിക്കുവാൻ തക്ക സാധനങ്ങൾ കയ്യിൽ ഇല്ല എന്ന സാഹചര്യത്തിൽ ചെരിപ്പ് ഇട്ട് കൊടുത്ത് ശ്രദ്ധ തിരിച്ച ശേഷം ഓടി രക്ഷപ്പെടുക

നായയുടെ കടിയേറ്റാൽ

നായ കടിച്ചാൽ ഭയപ്പെടാതിരിക്കുകയാണ് ആദ്യം വേണ്ടത്

❕️പ്രഥമ ശുശ്രൂഷ എന്നാ നിലയിൽ സോപ്പും ധാരധാരയായി ഒഴുകുന്ന വെള്ളം ഉപയോഗിച്ച് 15 മിനുറ്റോളം മുറിവ് നല്ലതുപോലെ കഴുകുക ; കാരണം കടിച്ച നായയുടെ ഉമിനീരിൽ വൈറസ് ഉണ്ടായിരുന്നെങ്കിൽ 80% വൈറസ് സോപ്പും വെള്ളവും ഉപയോഗിച്ച കഴുകുന്നതിലൂടെ അവയെ നശിപ്പിച് കള്ളയുവാൻ പറ്റും.

❕️മുറിവ് കഴുകി കഴിഞ്ഞാൽ അയഡിൻ സൊല്യൂഷനോ ആൽക്കഹോൾ സൊല്യൂഷനോ ഉപയോഗിച്ച ശുദ്ധമായി ക്ലീൻ ചെയ്യുക.

❕️തുടർന്ന് വാക്‌സിനേഷൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം എത്രയും പെട്ടന്ന് എടുക്കണം.

❕️മുറിവ് കെട്ടേണ്ട ആവശ്യമില്ല.

പേപ്പട്ടി കടിച്ച മുറിവുകള്‍ തുന്നുകൾ ഇടാറില്ല. മുറിവ് വളരെ വലുതാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം നിശ്ചിതകാലാവധി കഴിഞ്ഞ ശേഷം സെക്കന്ററി സുചറിങ് ആണ് ചെയ്യേണ്ടത്.

എങ്ങനെ പേപ്പട്ടി വിഷബാധ ഉണ്ടാകുന്നു.

മൃഗങ്ങളിൽ നിന്നും അനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് റാബിസ് അഥവാ പേവിഷബാധ. കേരളത്തിൽ 95% പട്ടികൾ ആണ് വിഷബാധ പരത്തുന്നത് എന്നാൽ പൂച്ച പശുക്കൾ കുരങ് വവ്വാൽ കുറുക്കൻ പന്നി കഴുത എന്നിവ കൂടി ഈ രോഗം ബാധിക്കുകയും ചെയ്യും. കടിയേറ്റ ഭാഗത്തുനിന്നും വൈറസ് സാവധാനം കേന്ദ്ര നാഡി വ്യൂഹത്തിലൂടെ തലച്ചോറിൽ എത്തുന്ന വൈറസ്, അതിവേഗം പേരുകുകയും തലച്ചോറിൽ കോശങ്ങൾ നശിപ്പിക്കുന്നു. ഇതോടെ രോഗലക്ഷണ്ണങ്ങൾ പ്രകടമാകാൻ തുടങ്ങും. ഇതിന് ചിലപ്പോൾ ആഴ്ചകള്ളോ മാസങ്ങളോ വേണ്ടി വരാം

പേവിഷ ബാധായുള്ള നായകളുടെ ലക്ഷണങ്ങൽ

❕️മുന്നിൽ കാണുന്ന മനുഷ്യരെയും മൃഗങ്ങളേയും കടിക്കാനുള്ള പ്രവണത.

1.വെള്ളം കുടിക്കാൻ ശ്രമിക്കുമെങ്കിലും പറ്റില്ല 

2.കുരക്കുമ്പോൾ ശബ്ദ വ്യത്യാസം

3.നായയുടെ വായയിൽ നിന്ന് നുരയും പതയും വരുന്നു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - ഡോ. ഹിബ അബ്ദുല്‍ മജീദ്

contributor

Dr Basil homoeo hospital, pandikkad, malappuram Dist

Similar News