ലക്ഷദ്വീപിലെ ബംഗാരം ടൂറിസത്തെ നോട്ടമിട്ടിരിക്കുന്നതാര്?

നിലവില്‍ ലക്ഷദ്വീപ് വികസനത്തിന്റെ പേരില്‍ കൊണ്ടുവന്നിട്ടുള്ള കരട് നിയമത്തെ ദ്വീപുകാര്‍ ഭയക്കുന്നുണ്ട്. ബംഗാരം ദ്വിപുമായി ബന്ധപെട്ടുള്ള അവരുടെ ആശങ്കകള്‍ വലുതാണ്. തദ്ദേശീയരുടെ ഭൂമി തട്ടിയെടുക്കാനുള്ള എളുപ്പവഴിയാണ് ഈ വികസന പ്രചരണമെന്ന് അവര്‍ സംശയിക്കുന്നതില്‍ തെറ്റില്ല

Update: 2021-06-09 12:55 GMT
Editor : ubaid | Byline : ഷബ്ന സിയാദ്
Advertising

ലക്ഷദ്വീപിലെ ആള്‍ താമസമില്ലാത്ത ടൂറിസം ദ്വീപാണ് ബംഗാരം. കൊച്ചിയില്‍ നിന്നും 459 കിലോമീറ്റര് അകലെയുള്ള ദ്വീപ്. ടൂറിസ്റ്റുകള്‍ക്ക് പ്രവേശനമുള്ളതും, മദ്യപാനം നിരോധിച്ചിട്ടില്ലാത്തതുമായ ഏക ദ്വീപ്. വെള്ളമണൽ ഈ ദ്വീപിന്റെ പ്രത്യേകതയാണ്. ലക്ഷദ്വീപിലെ ബംഗാരം ഇന്റര് നാഷണല് ടൂറിസത്തിന്റെ ഭാഗവുമാണ്. പുതിയ അഡ്മിനിസ്ടേറ്റര്‍ കിരാത നിയമങ്ങള് അടിച്ചേല്പിക്കുന്നതിനൊപ്പം കണ്ണുവെച്ചിട്ടുള്ള 

വലിയൊരു കോര്‍പ്പറേറ്റ് താല്പര്യവും ഈ സ്വര്‍ഗ്ഗ ഭൂമിയിലാണ്. ഇപ്പോ ബംഗാരത്തിന്റെ ടൂറിസം മേഖലിയിലേക്കുള്ള ഗ്ലോബല്‍ ടെണ്ടര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍  ടെണ്ടറില്‍ പങ്കെടുത്തത് ഒരൊറ്റ കമ്പനി മാത്രമാണ്. തുടര്‍ന്ന് ടെണ്ടര്‍ മാറ്റിവെച്ചിരിക്കുന്നു. എന്താണ് ഗ്ലോബല് ടെണ്ടറില്‍ ഒരൊറ്റ കമ്പനി മാത്രമായി പങ്കെടുക്കാനിടയക്കായതെന്ന് പരിശോധിക്കേണ്ടതുണ്ട്.

ലക്ഷദ്വീപില്‍ വലിയ ടൂറിസം മേഖലയ്ക്കുള്ള സാധ്യതകളിനിയുമുള്ള ദ്വീപാണ് ബംഗാരമെന്ന് പ്രഫുല്‍ ഘോട പട്ടേലിന് മുമ്പേയുള്ള അഡ്മിനിസ്ടേറ്റര്‍മാരടക്കം തിരിച്ചറിഞ്ഞിരുന്നു. ബംഗാരം ഐലന്റിലുള്ള 100 ശതമാനം ഭൂമിയും ദ്വീപുകാരുടെ സ്വന്തമാണെന്നാണ് ഇതിലെ പ്രധാനപ്പെട്ട വസ്തുത. പക്ഷെ ഈ സ്വന്തം ഭൂമിയില് ഇവര്‍ക്ക് ക്രയവിക്രയം നടത്താനോ ടൂറിസം നടപടിയുടെ ഭാഗമായി ബിസിനസ് നടത്താനോ സാധ്യമല്ല. കാരണം ഇതെല്ലാം പണ്ടാരം (പട്ടയമില്ലാത്ത) ഭൂമിയാണ്. നിലവില് ഇപ്പോഴും ഈ പണ്ടാരം ഭൂമിക്ക്  ഉമടകള്‍ ചുങ്കം നല്‍കി കൊണ്ടിരിക്കുന്നു. നാളുകള്‍ക്ക് മുമ്പേ മുതല്‍ ഈ പണ്ടാരം ഭൂമികള്‍ക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ച ആവശ്യമയുര്‍ന്നിരുന്നു. ഇത് ഏറെകുറെ പരിഹരിക്കപെടുമെന്ന സ്ഥിതിയിലുമെത്തിയിരുന്നു. എന്നാല് പുതിയ അഡ്മിനിസ്ട്രേറ്ററുടെ വരവോടെ എല്ലാം തകിടം മറിഞ്ഞു.

ബംഗാരത്തെ ടൂറിസം ബിസിനസുകളെല്ലാം ആദ്യകാലങ്ങളില്‍ ഹോട്ടല്‍ കോര്പറേഷന്‍ ഓഫ് ഇന്ത്യയെന്ന പൊതുമേഖല സ്ഥാപനമാണ് നടത്തികൊണ്ടിരുന്നത്. പിന്നീടാണത് ലക്ഷദ്വീപ് ടൂറിസം വകുപ്പ് ടൂറിസം വികസനത്തിന്റെ ഭാഗമായി കാസിനോ ഗ്രൂപ്പിന് 25 വര്‍ഷത്തെ പാട്ടത്തിന് നല്‍കുന്നത്. എന്നാല്‍ കാസിനോ ഗ്രൂപ്പിനോട് ഒഴിവാകണമെന്ന് ലക്ഷദ്വീപ് ടൂറിസം വകുപ്പ് പിന്നീടൊരിക്കല്‍ ആവശ്യപെടുകയും ഇത് നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്തു.

Full View

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ ഈ വിഷയമെത്തി. നിയമപോരാട്ടങ്ങള്‍ക്കിടെ അഞ്ച് വര്‍ഷത്തേക്ക് ബംഗാരത്തെ ടൂറിസം മേഖല അടഞ്ഞുകിടന്നു. സുപ്രീം കോടതിയുടെ മധ്യസ്ഥതയില്‍ വിഷയം ഒത്തുതീര്‍പ്പിനെത്തിയപ്പോള്‍ ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചത് തദ്ദേശീയരായ ജീവനക്കാരെ നിയമിച്ച് തങ്ങള്‍ സ്വന്തമായി ബിസിനസ് നടത്തുമെന്നാണ്. എന്നാല്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഈ ഉറപ്പ് ലംഘിച്ചാണിപ്പോള്‍ ഗ്ലോബല് ടെണ്ടര് വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ലക്ഷദ്വീപ് വികസനത്തിന്റെ പേരില്‍ കൊണ്ടുവന്നിട്ടുള്ള കരട് നിയമത്തെ ദ്വീപുകാര്‍ ഭയക്കുന്നുണ്ട്. ബംഗാരം ദ്വിപുമായി ബന്ധപെട്ടുള്ള അവരുടെ ആശങ്കകള്‍ വലുതാണ്. തദ്ദേശീയരുടെ ഭൂമി തട്ടിയെടുക്കാനുള്ള എളുപ്പവഴിയാണ് ഈ വികസന പ്രചരണമെന്ന് അവര്‍ സംശയിക്കുന്നതില്‍ തെറ്റില്ല.

ഗ്ലോബല് ടെണ്ടറിനോടനുബന്ധിച്ചുള്ള പ്രിബിഡ് മീറ്റില്‍ പ്രമുഖ വ്യവസായ ഗ്രൂപ്പുകളൊക്കെ പങ്കെടുത്തിരുന്നു. ലീല, സോമദത്ത്, കാസിനോ, ടാറ്റ ഗ്രൂപ്പുകളൊക്കെ പങ്കെടുത്തെങ്കിലും ഇതില്‍ അനാവശ്യമായി ലക്ഷദ്വീപ് അഡ്മിനിസ്ടേറ്ററായ പ്രഫുല്‍ പട്ടേലിന്റെ ഇടപെടലുണ്ടായതായി പറയുന്നു. ബംഗാരത്തിന് വേണ്ടി ഗ്ലോബല്‍ ടെണ്ടര്‍ വിളിച്ചു. എന്നാല് വലിയ നിബന്ധനകാണ് ടെണ്ടറില്‍  വെച്ചിട്ടുള്ളത്. ഇതോടെ പലരും ഈ പദ്ധതിയില്‍ നിന്നും പിന്മാറി. കഴിഞ്ഞ ദിവസം നടന്ന ടെണ്ടറില് ഓരാള്‍ മാത്രം പങ്കെടുക്കകയും അങ്ങിനെ ടെണ്ടര്‍ മാറ്റിവെയ്ക്കുയും ചെയ്തു. ഈ ടെണ്ടര്‍ ആര്‍ക്കു വേണ്ടിയാണെന്നത് ലക്ഷദ്വീപുകാര്‍ക്ക് സംശയമില്ല. കാരണം അഡ്മിനിസ്ടേറ്ററുടെ മറ്റൊരു താവളമായ ദാമന് ദിയുവിലെ ടൂറിസം കൈകാര്യം ചെയ്യുന്നത് സി ജി ഗ്ലോബലാണ്.

ഇവരെ ലക്ഷദ്വീപിലുമെത്തിക്കുക എന്നതാണിതില് ലക്ഷ്യമിടുന്നതെന്ന് ദ്വീപുകാര്‍ സംശയിക്കുന്നതില് തെറ്റില്ല. ബംഗാരത്തിലെ പുതുതായി നിര്‍മ്മിച്ച 32 വുഡണ്‍ കോട്ടജുകളുള്‍പ്പെടെയാണ് പുതിയ ടെണ്ടര്‍ പ്രകാരം കൈമാറുന്നത്. ഡല്‍ഹി ആസ്ഥാനമായ സാറാ ഓബിഡ കമ്പനിയാണ് ലക്ഷദ്വീപ് ടൂറിസത്തിന് വേണ്ടി കോട്ടേജ് പണിതത്. ഏഴ് കോടി രൂപയ്ക്കാണ് കോട്ടേജുകള്‍ നിര്‍മ്മിച്ചത്. ഇതുള്‍പ്പെടെയാണ് ടെണ്ടര് വിളിച്ചിരിക്കുന്നത്. ബങ്കാരം ദ്വീപിനെ പൂര്‍ണ്ണമായും തദ്ദേശിയരില് നിന്നും ഒഴിപ്പിക്കുക എന്നതാണ് ഇപ്പോഴുള്ള പ്രഖ്യാപിത ലക്ഷ്യം.

Tags:    

Editor - ubaid

contributor

Byline - ഷബ്ന സിയാദ്

സ്പെഷ്യൽ കറസ്പോണ്ടൻറ്, മീഡിയവണ്‍

Similar News