പ്രവാചകന്റെ അനുയായികൾ സമൂഹത്തിനു വെളിച്ചമാവണമെന്നു അബ്ദുല്ലാഹ് മൻഹാം
‘വലതുപക്ഷ തീവ്രവാദ കാലത്തെ ഇസ്ലാമിന്റെ പ്രതിനിധാനം’ എന്ന മലയാളം സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
Update: 2019-05-10 16:30 GMT
മുഴുവൻ ലോകങ്ങൾക്കും കാരുണ്യമായി വന്ന പ്രവാചകൻ മുഹമ്മദിന്റെ അനുയായികൾ തന്റെ ചുറ്റുപാടുമുള്ള സമൂഹത്തിനു വെളിച്ചമാവണമെന്നു അബ്ദുല്ലാഹ് മൻഹാം. 44th ICNA-MAS കൺവെൻഷനിൽ 'വലതുപക്ഷ തീവ്രവാദ കാലത്തെ ഇസ്ലാമിന്റെ പ്രതിനിധാനം' എന്ന മലയാളം സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോർത്ത് അമേരിക്കൻ ഇന്ത്യൻ മുസ്ലിം അസോസിയേഷനും വെളിച്ചം നോർത്ത് അമേരിക്കയും പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സലീം ഇല്ലിക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സുമയ്യ, ജസീല എന്നിവർ ഖുർആൻ പാരായണം നടത്തി. നന്മ പ്രതിനിധികളായ നിറാർ ബഷീർ, മെഹ്ബൂബ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ക്ളൗടെ മൂർ പാർക്കിൽ നടന്ന വെളിച്ചം പ്രവർത്തകരുടെ ഒത്തുകൂടലിൽ ഒട്ടേറെ മലയാളികൾ പങ്കെടുത്തു.