ചിലരങ്ങിനെയാണ് എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ; പാര്‍വതിക്കെതിരെ ഒളിയമ്പുമായി രചന നാരായണന്‍കുട്ടി
വിമർശന ബുദ്ധി നല്ലതാണ് വേണം താനും..എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല
അമ്മയുടെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ നടിമാര്‍ക്ക് ഇരിപ്പിടം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വിവാദം ചൂടുപിടിക്കുകയാണ്. നടി പാര്‍വതി തിരുവോത്ത് അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പാര്‍വതിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി രചന നാരായണന്‍കുട്ടി. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് രചനയുടെ കുറിപ്പില്‍ പറയുന്നു.
നടി ഹണി റോസും ഇരിപ്പിട വിവാദത്തില്‍ രംഗത്ത് വന്നിരുന്നു. അമ്മയില്‍ വിവേചനമില്ലെന്നും തങ്ങള്‍ക്ക് ആരും ഇരിപ്പിടം നിഷേധിച്ചിട്ടില്ലെന്നുമാണ് ഹണി പറഞ്ഞത്.
ये à¤à¥€ पà¥�ें- ആരെയും മാറ്റി നിര്‍ത്തിയിട്ടില്ല, വിവേചനവുമില്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി ഹണി റോസ്
രചനയുടെ കുറിപ്പ്
ചിലർ അങ്ങനെ ആണ് ദോഷൈകദൃക്കുകൾ!എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ.വിമർശന ബുദ്ധി നല്ലതാണ് വേണം താനും..എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല ...
ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ "ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം" എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു എഫ്.ബി പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം... ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം ... സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്
സ്നേഹം
രചന നാരായണൻകുട്ടി