ഹജ്ജ് സീസണിന് തുടക്കമായി; ഇരു ഹറമുകളിലേക്കും തീര്‍ഥാടകരെത്തി 

ഒരു ലക്ഷത്തി ഇരുപത്തിയെട്ടായിരത്തി എഴുന്നൂറ് പേര്‍ ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തും.

Update: 2018-07-14 14:56 GMT
Advertising

ഈ വര്‍ഷത്തെ ഹജ്ജ് സീസണിന് തുടക്കം കുറിച്ച് സൌദിയിലെ ഇരു ഹറമുകളിലേക്കും തീര്‍ഥാടകരുടെ വരവ് തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള 10 വിമാനങ്ങള്‍ ഇന്ന് വൈകുന്നേരം മുതല്‍ മദീനയില്‍ ഇറങ്ങും. 410 തീര്‍ഥാടകരാണ് ആദ്യ വിമാനത്തില്‍ ഉണ്ടാവുക. ഇവരെ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.

പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തീര്‍ഥാടകരാണ് ഇന്ന് രാവിലെ മുതല്‍ മദീന, ജിദ്ദ വിമാനത്താവളങ്ങളില്‍ ഇറങ്ങിയത്. ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘത്തിന്റെ വിമാനം ഡല്‍ഹിയില്‍ നിന്നായിരുന്നു. 410 യാത്രക്കാരാണ് ആദ്യ വിമാനത്തില്‍. 10 വിമാനങ്ങള്‍ ഇന്ന് അര്‍ധ രാത്രി വരെ മദീനയില്‍ ഇറങ്ങും. ഇവരെ താമസസ്ഥലത്തേക്ക് ബസ്മാര്‍ഗമാണ് എത്തിക്കുന്നത്.

ജിദ്ദയില്‍ വിമാനമിറങ്ങിയവര്‍ മക്കയിലും മദീനയില്‍ ഇറങ്ങിയവര്‍ മസ്ജിദുന്നബവിയിലും എത്തി. ഒരു ലക്ഷത്തി ഇരുപത്തിയെട്ടായിരത്തി എഴുന്നൂറ് പേരെത്തും ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിന്. 443 വിമാനങ്ങലിലാണ് ഇവര്‍ ജിദ്ദ മദീന വിമാനത്താവളങ്ങളില്‍ ഇറങ്ങുക. കേരളത്തിൽ നിന്നുള്ള ആദ്യവിമാനം ആഗസ്റ്റ് ഒന്നിന് കൊച്ചിയിൽ നിന്നും ജിദ്ദയിലേക്കാണ്. ഹജ്ജിനെത്തുന്നവരെ വിമാനത്താവളത്തില്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ച് താമസസ്ഥലത്ത് എത്തിക്കുന്നത്.

Tags:    

Similar News