ഹജ്ജിനെത്തുന്നവരുടെ ചൂട് കുറക്കാന്‍ ‘കൃത്രിമ മഴ’

ലോകത്തിലെ ഏറ്റവും നീളം കൂടിയ നടപ്പാതയാണിത്. ഹജ്ജ് കര്‍മം നടക്കുന്ന അറഫ മുതല്‍ ജംറാത്ത് വരെ 14 കി.മീ ദൂരം. ഇത്രയും ദൂരത്തിലുണ്ടാകും കൃത്രിമ ശീതീകരണ മഴ.

Update: 2018-08-11 12:59 GMT
Advertising

ഹജ്ജ് കര്‍മങ്ങള്‍ക്കായി ഹാജിമാര്‍ സഞ്ചരിക്കുന്ന മാര്‍ഗങ്ങളിലെല്ലാം അന്തരീക്ഷം തണുപ്പിക്കും. ഇതിനായി സ്ഥാപിച്ച പ്രത്യേക പൈപ്പ് ലൈന്‍ വഴി വെള്ളം ചീറ്റുകയാണ് ചെയ്യാറ്. ഇതിന്റെ പരീക്ഷണം ഹജ്ജ് മേഖലയില്‍ തുടങ്ങി.

എത്താനിരിക്കുന്നത് 20 ലക്ഷത്തിലേറെ തീര്‍ഥാടകര്‍. മക്കയിലെ ചൂട് 40 ഡിഗ്രിക്ക് മേലെ. അവര്‍ പോകും വഴികളെല്ലാം തണുപ്പിക്കും. അതിനാണ് ഈ വാട്ടര്‍ സ്‌പ്രേ സംവിധാനം.

Full View

ലോകത്തിലെ ഏറ്റവും നീളം കൂടിയ നടപ്പാതയാണിത്. ഹജ്ജ് കര്‍മം നടക്കുന്ന അറഫ മുതല്‍ ജംറാത്ത് വരെ 14 കി.മീ ദൂരം. ഇത്രയും ദൂരത്തിലുണ്ടാകും കൃത്രിമ ശീതീകരണ മഴ. ഹജ്ജ് മന്ത്രാലയത്തിന് കീഴിലാണ് സേവനം.

അറഫാ സംഗമഭൂമിയില്‍ നിന്നും കാല്‍നടയായി ഹാജിമാര്‍ മുസ്ദലിഫയിലെത്തും. അവിടെ നിന്നും മിനായിലേക്കും. പതിനായിരത്തിലേറെ ബസ്സും ഒപ്പം ട്രെയിനുമുണ്ട്. എങ്കിലും വേഗത്തിലെത്താന്‍ കാല്‍നടയാണ് സ്വീകരിക്കും ഹാജിമാര്‍. നിര്‍ജലീകരണം തടഞ്ഞ് ഹാജിമാരെ ചൂടേല്‍പ്പിക്കാതെ ഓരോ ഇടത്തിലുമെത്തിക്കും ഈ മഴ.

Tags:    

Similar News