24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫീസ്
ഇന്ത്യയില്‍ നിന്നുള്ള ലക്ഷത്തിലേറെ ഹാജിമാര്‍ എത്തിയതോടെ സജീവമായിരിക്കുകയാണ് ഹജ്ജ് മിഷന്‍. മുഴുവന്‍ ഇന്ത്യന്‍ ഹാജിമാരുടെയും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മക്കയിലെ ഓഫീസ് വഴിയാണ്. 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാണ് ഈ ഓഫീസ്.
1,75,000 ഇന്ത്യന്‍ ഹാജിമാരുണ്ട് ഇത്തവണ. ഇവരുടെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടിവിടെ. ഹജ്ജിനു 3 മാസം മുമ്പ് ആരംഭിച്ചതാണ് തിരക്ക്. ലക്ഷത്തിലേറെ പേരെത്തിയതോടെ സര്‍വ സന്നാഹത്തോടെ 24 മണിക്കൂര്‍ സേവനം. ജിദ്ദയിലെ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖാണ് നേതൃത്വം. ആറ് വര്‍ഷത്തെ ഹജ്ജ് പരിചയമുണ്ട് ഇദ്ദേഹത്തിന്. ഇന്ന് ഹൈടെക്കാണ് സേവനം. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്നും ഒരു കി.മീ അകലെയാണ് ഈ കേന്ദ്രം.
കോണ്‍സുല്‍ ഹജ്ജ് എന്ന പ്രത്യേക തസ്തികയുണ്ട് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലെറ്റില്‍. ഡിസിജിഐ കൂടിയായ ശാഹിദ് ആലം ആണ് ഹജ്ജ് കോണ്‍സുല്‍. വിവിധ വകുപ്പുകള്‍ കേന്ദ്രീകരിച്ചാണ് സേവനം.
24 മണിക്കൂറും പ്രവര്‍ത്തിക്കും ഇന്‍ഫര്‍മേഷന്‍ സെന്റര്‍. കോണ്‍സുല്‍ ജനറല്‍, വാട്ട്‌സ് ആപ് വഴിയും ടോള്‍ ഫ്രീ നമ്പര്‍ വഴിയും ഇവിടെ ബന്ധപ്പെടാം. ഇന്ത്യയില്‍ നിന്നും ഹജ്ജ് സംഘങ്ങളുമായി എത്തുന്ന 625 ഖാദിമുല്‍ ഹുജാജുമാരെയും നിയന്ത്രിക്കുന്നത് ഇവിടെയാണ്.
ആധുനിക സൗകര്യങ്ങളോടെ രണ്ട് ആശുപത്രികളും പുറമെ വിവിധ ഡിസ്‌പെന്‍സറികളും പ്രവര്‍ത്തിക്കുന്നു. മഹറമില്ലാതെ എത്തുന്നവര്‍ക്ക് പ്രത്യേകമാണ് സൗകര്യങ്ങള്‍. പുറമെ. ഹറമിലെ സേവനം, യാത്ര, കാണാതായവര്‍ക്കായുള്ള സഹായം, ബാഗേജ് നഷ്ടം, കെട്ടിടം എന്നിവക്കായി പ്രത്യേകം വിഭാഗങ്ങളുണ്ട്. സ്വകാര്യ ഹാജിമാര്‍ക്ക് പ്രത്യേകം സംഘവും ഇവിടെയുണ്ട്.