ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി മൊബൈല്‍ നോട്ടറികളും ജുഡീഷ്യല്‍ പാനലുകളും പ്രവര്‍ത്തനസജ്ജമായി

ഹജ്ജ് കര്‍മ്മങ്ങള്‍ക്കിടെ ആവശ്യമായി വരുന്ന നിയമസഹായങ്ങള്‍ നൽകുന്നതിന് വേണ്ടിയാണിത്

Update: 2018-08-13 21:13 GMT
Advertising

സൗദിയില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി മൊബൈല്‍ നോട്ടറികളും ജുഡീഷ്യല്‍ പാനലുകളും പ്രവര്‍ത്തനസജ്ജമായി. ഹജ്ജ് കര്‍മ്മങ്ങള്‍ക്കിടെ തീര്‍ത്ഥാടകര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള നിയമസഹായം ആവശ്യമായി വന്നാല്‍, കര്‍മ്മങ്ങള്‍ക്ക് ഭംഗം വരാത്തവിധം പരിഹാരം കാണുന്നതിന് വേണ്ടിയാണ് മൊബൈല്‍ നോട്ടറികളും ജുഡീഷ്യല്‍ പാനലുകളും തയ്യാറായിരിക്കുന്നത്.

മക്ക, മിന, അറഫ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കാനായി 18 ജുഡീഷ്യല്‍ പാനലുകളും 6 മൊബൈല്‍ നോട്ടറികളും തയ്യാറായി കഴിഞ്ഞു.തീര്‍ത്ഥാടകര്‍ക്ക് നിയമപരമായ സേവനങ്ങള്‍ നല്‍കാന്‍ മന്ത്രാലയം അതിന്‍റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് നീതിന്യായ മന്ത്രാലയത്തിലെ ഹജ്ജ് കമ്മറ്റി തലവന്‍ ഹമാദ് അല്‍ ഖുദൈരി പറഞ്ഞു. ആംബുലന്‍സിലോ, ആശുപത്രിയിലോ മാത്രമല്ല, തീര്‍ത്ഥാടകന്‍ ഉള്ള സ്ഥലങ്ങളിലെത്തും ഇതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ . വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ സഹകരിച്ചുകൊണ്ടാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. നിയമപരമായ സേവനങ്ങള്‍ നല്‍കുന്നതിനായി മന്ത്രാലയം അതിന്‍റെ എല്ലാ ജുഡീഷ്യല്‍ പാനലുകളേയും യോഗ്യരായ ഉദ്യോഗസ്ഥരേയും വിശുദ്ധ സ്ഥലങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ടെന്നും അല്‍ ഖുദൈരി പറഞ്ഞു. രോഗികളേയും, വൃദ്ധരേയും പ്രത്യേകം പരിഗണിക്കുന്നതിന് വേണ്ടിയാണിതെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

Full View
Tags:    

Similar News