അനുമതിപത്രമില്ലാതെ ഹജ്ജ്;  4500ലധികം ആളുകളെ നാടുകടത്തും, 4 ലക്ഷത്തോളം പേര്‍ പിടിയിലായി

Update: 2018-09-02 01:28 GMT
Advertising

അനുമതിപത്രമില്ലാതെ ഹജ്ജ് ചെയ്യാന്‍ ശ്രമിച്ച 4500 ലധികം ആളുകളെ സൗദിയില്‍ നിന്ന് നാടുകടത്തും. നിയമ വിരുദ്ധമായി മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച നാല് ലക്ഷത്തോളം വിദേശികളെ ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചിരുന്നു. പതിനായിരത്തിലധികം സ്വദേശികളേയും ചെക്ക് പോസ്റ്റുകളില്‍ പിടികൂടി.

Full View

ഹജ്ജ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 4500 ലധികം (4688) വിദേശികളുടെ വിരലടയാളം സുരക്ഷാ വിഭാഗം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ക്ക് ഇനി ഇഖാമ പുതുക്കാനാകില്ല. വിവിധ സേവനങ്ങളും ‍ഇവര്‍ക്ക് നിഷേധിക്കപ്പെടും. ഇതോടെ രാജ്യം വിടാന്‍ ഇവര്‍ നിര്‍ബന്ധിതരാകും. ഈ വര്‍ഷം 4 ലക്ഷത്തോളം (3,81,634) വിദേശികളെ ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചിരുന്നു. അനുമതിപത്രമില്ലാതെ പതിനായിരത്തിലധികം (10,122) സ്വദേശികളും ഗള്‍ഫ് പൗരന്‍മാരും പിടിയിലായി. അനധികൃതമായി മക്കയിലേക്ക് ആളുകളെ കടത്താന്‍ ശ്രമിച്ച 34 വിദേശികളും 67 സ്വദേശികളും പിടിയിലായി. ഇതിനുപയോഗിച്ച നൂറിലേറെ (101) വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഒന്നരലക്ഷത്തിലധികം (1,68,718) വാഹനങ്ങളാണ് ഇത്തവണ ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചത്. നിരവധി വ്യാജ അനുമതിപത്ര നിര്‍മ്മാണ കേന്ദ്രങ്ങളിലും റെയ്ഡുണ്ടായി. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പുരോഗമിക്കുകയാണ്

Tags:    

Similar News