വിദേശികളയക്കുന്ന പണത്തിന് നികുതി; ശൂറ ചര്‍ച്ച ചെയ്ത് തീരുമാനിക്കും

അന്തിമ തീരുമാനം ചര്‍ച്ചക്ക് ശേഷം

Update: 2018-09-06 18:21 GMT
Advertising

സൗദിയില്‍ വിദേശികള്‍ നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. നികുതി ഈടാക്കില്ലെന്ന് നേരത്തെ ധനകാര്യ സമിതി അറിയിച്ചിരുന്നു. എന്നാല്‍ അടുത്ത യോഗത്തില്‍ വിഷയം ചര്‍ച്ചക്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശികള്‍ നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത്തരം തീരുമാനം എടുത്തിട്ടില്ല എന്നാണ് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ഇത് തിരുത്തിയാണ് ശൂറ അംഗങ്ങളുടെ നിലപാട്. ശൂറ പരിഗണിക്കുന്ന ഈവിഷയങ്ങളിൽനിന്ന് മാറ്റിയിട്ടില്ലെന്ന് ധനകാര്യസമിതി അംഗം ഡോ. മുഹമ്മദ് ആലു അബ്ബാസ് പറഞ്ഞു.

മന്ത്രാലയത്തിന്റെ നിഷേധം ശൂറാ കൗൺസിലിന് വിഷയമല്ലെന്നാണ് ശൂറയുടെ നിലപാട്. നിർദേശം ശൂറാ കൗൺസിൽ സെക്രട്ടറിയേറ്റ് ഇതുവരെ പിൻവലിച്ചിട്ടില്ലെന്നും ഡോ. മുഹമ്മദ് ആലു അബ്ബാസ് പറഞ്ഞു. വിദേശ പണമിടപാടിന് നികുതി ഏർപ്പെടുത്തുന്ന കാര്യം നേരത്തെ നിശ്ചയിച്ചത് പോലെ ശൂറാ കൗൺസിൽ ചർച്ച ചെയ്യും.

രാജ്യത്തിനകത്ത് തന്നെ പണം ചെലവഴിക്കുന്നതിന് വിദേശ തൊഴിലാളികളെ പ്രേരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നിയമവിധേയമല്ലാത്ത ധനസമ്പാദനത്തിന് തടയിടുക എന്നതും പുതിയ നിർദേശത്തിന് പ്രേരകമാണ്. എന്നാല്‍ നികുതി ചുമത്തിയാല്‍ പണമിടപാടിന് തെറ്റായ മാര്‍ഗങ്ങള്‍ ആളുകള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും ധനകാര്യ വിദഗ്ദര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. വിഷയത്തില്‍ ശൂറയുടെ തീരുമാനം ഇതിനാല്‍ നിര്‍ണായകമാണ്

Tags:    

Similar News