ഹറമുകളിലേക്ക് 41 വനിതകളെ നിയമിച്ചു; സ്ത്രീകള്‍ക്ക് മികച്ച സേവനം ലഭിക്കും

Update: 2018-09-11 20:09 GMT
Advertising

സൗദിയിലെ ഇരുഹറമുകളിലെ പ്രധാന തസ്തികകളിലേക്ക് 41 വനിതകളെ കൂടി നിയമിച്ചു. ഇരുഹറം കാര്യാലയ വകുപ്പ് മേധാവിയാണ് നിയമനം പ്രഖ്യാപിച്ചത്. ഹറമുകളിലെത്തുന്ന സ്ത്രീകള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്.

41 വനിതകളെയാണ് ഹറമുകളിലെ പ്രധാന തസ്തികകളിലേക്ക് പുതിയതായി നിയമിച്ചത്. പ്രഖ്യാപനം നടത്തിയത് ഇരുഹറം കാര്യവകുപ്പ് മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസി. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് നിയമനം. ഹറമുകളിലെത്തുന്ന സ്ത്രീകള്‍ക്ക് മികച്ച സേവനം തുടര്‍ന്നും നല്കേണ്ടതുണ്ട്. അതിന് സഹായകരമാകുന്നതിന് വേണ്ടിയാണ് വനിതകളെ പ്രധാന തസ്തികകളിലേക്ക് നിയമിച്ചത്. ഹറമുകളിലെ സേവനം ഇതുവഴി മെച്ചപ്പെടുത്തും. 2014 ല്‍ ആദ്യ വനിതയെ ഇരുഹറം പ്രധാന തസ്തികയിലേക്ക് അല്‍ സുദൈസി പ്രഖ്യാപിച്ചു. ഫാതിമ അല്‍ റഷ് ഹൂദ് ആയിരുന്നു നിയമിതയായ ആദ്യ വനിത. നിലവില്‍ ഹറമിന്റെ വിവിധ ഭാഗങ്ങളിലായി വനിതകള്‍ ജോലി ചെയ്തുവരുന്നുണ്ട്

Tags:    

Similar News