ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കും; സൗദി

ഇന്‍ഷൂറന്‍സ് പരിരക്ഷയുളളവര്‍ക്ക് ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളെ നിരീക്ഷിക്കുന്നതിന് പുതിയ സംവിധാനമുണ്ടാകും

Update: 2018-09-16 18:34 GMT
Advertising

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്നു. 20 ലക്ഷത്തോളം വിദേശ ഗാര്‍ഹിക തൊഴിലാളികളാണ് സൗദിയിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും വനിതകളാണ്. 85 ലക്ഷം ഉംറ തീര്‍ത്ഥാടകരും ഈ വര്‍ഷം സൗദിയിലെത്തും. ഇനിമുതല്‍ ഇവര്‍ക്ക് കൂടി ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാനാണ് തീരുമാനം.

കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് അറിയിച്ചതാണ് ഇക്കാര്യം. കൗണ്‍സില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ രണ്ടാം ഘട്ടത്തിലാണ് ഇത് പ്രാബല്യത്തില്‍ വരിക. ഇത് പ്രാബല്യത്തിലാകുന്നതോടെ ഉംറ തീര്‍ത്ഥാടകര്‍ക്ക് ചിലവ് ഭാഗികമായി വര്‍ദ്ധിക്കും. ഇന്‍ഷൂറന്‍സ് പരിരക്ഷയുളളവര്‍ക്ക് ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളെ നിരീക്ഷിക്കുന്നതിന് പുതിയ സംവിധാനമുണ്ടാകും.

20,000 ത്തോളം ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇതിനോടകം തന്നെ വിസ അനുവദിച്ചു കഴിഞ്ഞതായി മന്ത്രാലയം അറിയിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ മുന്‍പന്തിയില്‍. രാജ്യത്തെത്തുന്ന ഓരോ തീര്‍ത്ഥാടകനെ കുറിച്ചുമുള്ള തല്‍സമയ വിവരങ്ങള്‍ കൃത്യമായി ലഭ്യമാക്കുന്ന സംവിധാനം ഇത്തവണയുണ്ട്.

Tags:    

Similar News