രാജ്യത്തിനെതിരെയുള്ള ഭീഷണികളെ തള്ളിക്കളഞ്ഞ് സൗദി ഭരണകൂടം

ആഗോള തലത്തില്‍ വിവിധ വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ച ആകുന്നതിനിടെയാണ് സൗദിയുടെ പ്രസ്താവന

Update: 2018-10-15 06:06 GMT
Advertising

രാജ്യത്തിനെതിരെയുള്ള ഭീഷണികളെ തള്ളിക്കളയുന്നതായി സൗദി ഭരണകൂടം. സാമ്പത്തിക ഉപരോധമുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും സൗദി അറേബ്യ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ‌ആഗോള തലത്തില്‍ വിവിധ വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ച ആകുന്നതിനിടെയാണ് സൗദിയുടെ പ്രസ്താവന.

പ്രസ്താവനയിലെ പ്രധാന വിവരങ്ങള്‍ ഇങ്ങിനെയാണ്. "രാജ്യത്തിനെതിരെയുള്ള ഭീഷണികളെ അവഗണിച്ച് തള്ളിക്കളയുന്നു. സാമ്പത്തിക ഉപരോധമുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും. വിവിധ വിഷയങ്ങളില്‍ സൗദിക്കെതിരെ‌ തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. ലോകമുസ്ലിംകളുടെ പവിത്രഭൂമി ഉള്‍ക്കൊള്ളുന്ന രാജ്യമെന്ന നിലക്ക് മുസ്‌ലിം മനസ്സുകളിലും ആദരണീയമായ പദവിയാണ് സൗദിക്കുള്ളത്. ഈ പദവി നിലനില്‍ക്കത്തെന്നെയാണ് സൗഹൃദ രാജ്യങ്ങളുമായും സഹോദര രാജ്യങ്ങളുമായും സൗദി അതിന്‍െറ ചരിത്രപരമായ പദവി നിലനിര്‍ത്തുന്നത്. സൗദി അറേബ്യക്ക് മേഖലയിലെ രാഷ്ട്രങ്ങള്‍ക്കിടയിലും മുസ്ലിം രാഷ്ട്രങ്ങള്‍ക്കിടയിലും നേതൃപരമായ പദവിയാണുള്ളത്. എന്നാല്‍ സൗദിയുടെ പദവിക്കും സ്ഥാനത്തിനും കോട്ടം തട്ടിക്കുന്ന നിലപാടുകള്‍ ആരുടെ ഭാഗത്തുനിന്നാണെങ്കിലും സൗദി വകവെക്കില്ല. ഏത് തരത്തിലുള്ള നടപടിയെയും അതിനേക്കാള്‍ ശക്തമായ നടപടി മുഖേന തിരിച്ചടിക്കും. അന്താരാഷ്ട്ര സാമ്പത്തിക ശക്തിയുടെ ഭാഗമാണ് സൗദി എന്നതിനാല്‍ സൗദിയെ മാത്രമായല്ല ഇത്തരം നീക്കങ്ങള്‍ ബാധിക്കുക." പ്രത്യേകിച്ച് ഏതെങ്കിലും വിഷയങ്ങളെ നേരിട്ട് പരാമര്‍ശിക്കാതെയാണ് സൗദിയുടെ പ്രസ്താവന.

Tags:    

Similar News