യമനിലേക്ക് സൗദിയുടെ കൂടുതല്‍ സഹായം

നിലവില്‍ രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയും പോഷകാഹാര പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട് യമന്‍.

Update: 2018-10-18 21:02 GMT
Advertising

യമനിലേക്ക് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ കൂടുതല്‍ സഹായം എത്തിക്കുന്നു. ഈ മാസാവസാനത്തോടെ കൂടുതല്‍ എണ്ണയും ഭക്ഷ്യ വസ്തുക്കളും എത്തിക്കാനാണ് പദ്ധതി.

നിലവില്‍ സൗദിയിലെ കിങ് സല്‍മാന്‍ എയ്ഡ് കേന്ദ്രത്തിന് കീഴില്‍ വിവിധ പദ്ധതികള്‍ യമന് വേണ്ടിയുണ്ട്. ഭക്ഷ്യ പദ്ധതിയാണ് ഇതില്‍ പ്രധാനം. ഇതെല്ലാ മാസവും യമനിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തുക്കുന്നുണ്ട്. യമനിലെ കിങ് സല്‍മാന്‍ എയ്ഡ് കേന്ജ്രം വഴിയാണ് ഈ സഹായം നല്‍കുന്നത്.

നിലവില്‍ രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയും പോഷകാഹാര പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട് യമന്‍. വിലക്കയറ്റവും എണ്ണ ക്ഷാമവും രൂക്ഷമാണ്. ഇത് പരിഹരിക്കാനാണ് കൂടുതല്‍ എണ്ണ എത്തിക്കുന്നത്. യമനിലേക്കുള്ള സൗദി അംബാസഡറാണ് ഇക്കാര്യമറിയിച്ചത്. ഈ മാസാവസാനത്തോടെ ഇത് യമനില്‍ എത്തിക്കും.

യമന്‍ വൈദ്യുതി പദ്ധതിക്കും ഈ മാസം തുടക്കമാകും. യമന്റെ ഭാഗമായ ‘സൊകോത്ര തുറമുഖം’ കേന്ദ്രീകരിച്ചാണ് പദ്ധതി തുടങ്ങുക. ഭവന പദ്ധതിക്കും യമനില്‍ തുടക്കമാകുന്നുണ്ട്.

Tags:    

Similar News