യമനിലെ സ്ഥിതി അതീവ ദയനീയം -എെക്യരാഷ്ട്ര സഭ
രാജ്യത്തെ കുട്ടികളുടെ ജീവിതം ദുരന്തപൂര്‍ണമാണ്. അടിയന്തര സഹായം എത്തിയില്ലെങ്കില്‍ കൂട്ടമരണം സംഭവിക്കുമെന്ന് ജീവകാരുണ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി
Update: 2018-10-24 17:58 GMT
സഖ്യസേനയുടെ ആക്രമണം നേരിടുന്ന യമനിലെ സ്ഥിതി അതീവ ദയനീയമെന്ന് ഐക്യരാഷ്ട്രസഭ. രാജ്യത്തെ കുട്ടികളുടെ ജീവിതം ദുരന്തപൂര്‍ണമാണ്. അടിയന്തര സഹായം എത്തിയില്ലെങ്കില്‍ കൂട്ടമരണം സംഭവിക്കുമെന്ന് ജീവകാരുണ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. പട്ടിണി വിഴുങ്ങിയ അവസ്ഥയിലാണ് യമന്‍. ഇടപെടല്‍ വേണമെന്നാണ് ജീവ കാരുണ്യ സംഘടനകളുടെ മുന്നറിയിപ്പ്.
ഐക്യരാഷട്രസഭാ റിപ്പോര്‍ട്ടും ഇക്കാര്യം സ്ഥിരീകരിക്കുന്നു. അടിയന്തിര സഹായത്തിന് ലോക രാജ്യങ്ങളോട് അഭ്യര്‍ഥിക്കുകയാണ് യു.എന്‍. സൌദിയടക്കമുള്ള രാജ്യങ്ങളുടെ കീഴില്‍ സഹായമെത്തുന്നുണ്ട്. ഇത് മതിയാകാത്ത സാഹചര്യമാണ് നിലവില്‍.