ജമാല്‍ ഖശോഗിയുടെ കൊലപാതകം: അന്വേഷണ വിവരങ്ങള്‍ തുര്‍ക്കി-സൗദി പ്രോസിക്യൂട്ടര്‍മാര്‍ പങ്കുവെച്ചു

ഖശോഗിയുടെ മൃതദേഹം എവിടെയാണെന്ന് പറയാന്‍ ഇനിയും വൈകരുതെന്ന് പ്രോസിക്യൂട്ടറോട് തുര്‍ക്കി ആവശ്യപ്പെട്ടു.

Update: 2018-10-29 17:58 GMT
Advertising

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ തുര്‍ക്കി-സൌദി പ്രോസിക്യൂട്ടര്‍മാര്‍ പങ്കുവെച്ചു. തുര്‍ക്കിയിലെത്തിയ സൌദി പ്രോസിക്യൂട്ടര്‍ അന്വേഷണ പുരോഗതി അറിയിച്ചിട്ടുണ്ട്. ഖശോഗിയുടെ മൃതദേഹം എവിടെയാണെന്ന് പറയാന്‍ ഇനിയും വൈകരുതെന്ന് പ്രോസിക്യൂട്ടറോട് തുര്‍ക്കി ആവശ്യപ്പെട്ടു.

ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ വെച്ചാണ് ജമാല്‍ ഖശോഗിയെ കൊന്നത്. കേസില്‍ ഉന്നതരടക്കം 18 പേര്‍ സൌദി കസ്റ്റഡിയിലാണ്. സൌദിയിലുള്ള പ്രതികള്‍ക്ക് മാത്രമേ മൃതദേഹം എവിടെയാണെന്ന് അറിയൂ എന്ന നിലപാടിലാണ് തുര്‍ക്കി. ഇത് വെളിപ്പെടുത്തണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൌദി പ്രോസിക്യൂട്ടര്‍ സഊദ് അല്‍ മുജീബ് തുര്‍ക്കിയിലെത്തിയത്. തുര്‍ക്കി പ്രോസിക്യൂട്ടറുമായി കേസിന്റെ പുരോഗതി ചര്‍ച്ച ചെയ്തു.

Tags:    

Similar News