ജമാല്‍ ഖശോഗിയുടെ കൊലപാതകത്തിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍

ഖശോഗിയുടെ മൃതദേഹം എവിടെയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കണമെന്ന് തുര്‍ക്കി പ്രസിഡണ്ട് ആവശ്യപ്പെട്ടു.

Update: 2018-10-30 18:04 GMT
Advertising

മാധ്യമ പ്രവര്‍‌ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകത്തിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് സൌദി-തുര്‍ക്കി സംയുക്ത അന്വേഷണ സംഘം. തുര്‍ക്കിയിലെത്തിയ സൌദി പ്രോസിക്യൂട്ടറും സംഘവും ഖശോഗി കൊല്ലപ്പെട്ട സൌദി കോണ്‍സുലേറ്റില്‍ പരിശോധന നടത്തി. ഖശോഗിയുടെ മൃതദേഹം എവിടെയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കണമെന്ന് തുര്‍ക്കി പ്രസിഡണ്ട് ആവശ്യപ്പെട്ടു.

ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട ജമാല്‍ ഖശോഗിയുടെ മൃതദേഹം ഇതുവരെ കിട്ടിയിട്ടില്ല. മൃതദേഹം പ്രാദേശിക വ്യക്തിക്ക് കൈമാറിയെന്നാണ് കേസില്‍ അറസ്റ്റിലായ 18 അംഗ സൌദി സംഘത്തില്‍ നിന്നുള്ള വിവരം. ഇത് അന്വേഷിക്കാനും കേസ് വേഗത്തിലാകാനുമാണ് സൌദി പ്രോസിക്യൂട്ടര്‍ സഊദ് അല്‍ മുജീബ് തുര്‍ക്കിയിലെത്തിയത്. ഖശോഗിയെ കൊന്ന സൌദിയുടെ കോണ്‍സിലേറ്റിന്റെ ഉള്‍ ഭാഗം അദ്ദേഹം പരിശോധിച്ചു. അന്വേഷണ വിവരങ്ങള്‍ ഇരു രാജ്യങ്ങളും പങ്കു വെച്ചു. മൃതദേഹം എവിടെയാണെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചതായി തുര്‍ക്കി പ്രസിഡണ്ട് അറിയിച്ചു. കേസ് അന്വേഷണം ട്രാക്കിലാണെന്നും ഉടന്‍ അന്വേഷണ വിവരങ്ങള്‍ പുറത്ത് വിടുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു

Tags:    

Similar News