സൗദിയില്‍ മഴയുടെ ശക്തി കുറഞ്ഞു; മഴക്കെടുതിയില്‍ ഇതുവരെ 22 മരണം

ജിദ്ദയിൽ ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് മലയാളി മരിച്ചു. മലപ്പുറം തുവ്വൂർ സ്വദേശി ഇരുപത്തി എട്ടുകാരൻ നിയാസ് ആണ് മരിച്ചത്. മരം ദേഹത്തു വീണു മറ്റൊരു മലയാളിക്ക് ഗുരുതര പരിക്കുണ്ട്.

Update: 2018-11-04 21:35 GMT
സൗദിയില്‍ മഴയുടെ ശക്തി കുറഞ്ഞു; മഴക്കെടുതിയില്‍ ഇതുവരെ 22 മരണം
AddThis Website Tools
Advertising

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന മഴയുടെ ശക്തി കുറഞ്ഞു. പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ മഴയാണ് രണ്ട് ദിവസമുണ്ടായത്. ജിദ്ദയില്‍ മഴയെതുടര്‍ന്ന് കടല്‍ ക്ഷോഭവുമുണ്ടായി. മഴക്കെടുതിയില്‍ മലയാളിയടക്കം മരിച്ചവരുടെ എണ്ണം 22 ആയി.

ജിദ്ദയിലെ കോർണീഷിൽ അപ്രതീക്ഷിതമായി ഇന്നലെ തിരമാലകള്‍ അടിച്ചുവീശി. കനത്ത മഴയാണ് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഉണ്ടായത്. മിക്കയിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരുന്നു. മക്ക, മദീന, നജ്‌റാൻ, അൽ ബഹ, യാമ്പു, തബൂക്ക് എന്നിവിടങ്ങളിൽ ഇടിയോടു കൂടിയായിരുന്നു മഴ.

മദീന, തായിഫ് എന്നിവിടങ്ങളിൽ റോഡുകളിലേക്കു പാറക്കെട്ടുകൾ വീണു ഗതാഗതം തടസ്സപ്പെട്ടു. ജിദ്ദയിൽ ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് മലയാളി മരിച്ചു. മലപ്പുറം തുവ്വൂർ സ്വദേശി ഇരുപത്തി എട്ടുകാരൻ നിയാസ് ആണ് മരിച്ചത്. മരം ദേഹത്തു വീണു മറ്റൊരു മലയാളിക്ക് ഗുരുതര പരിക്കുണ്ട്.

രാജ്യത്തൊട്ടാകെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി. റിയാദടക്കമുള്ള മേഖലകളില്‍ മൂടിക്കെട്ടിയ കാലാവസ്ഥ തുടരുകയാണ്.

Tags:    

Similar News