ജമാല്‍ ഖശോഗിയുടെ കൊലപാതകികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സൗദി അറേബ്യ
ഐക്യരാഷ്ട്ര സഭയിലാണ് സൗദി നിലപാട് വ്യക്തമാക്കിയത്. നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത നാല്‍പത് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
Update: 2018-11-05 18:01 GMT
ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ കുറ്റക്കാരെ ശിക്ഷിക്കുമെന്ന് സൗദി അറേബ്യ. ഐക്യരാഷ്ട്ര സഭയിലാണ് സൗദി നിലപാട് വ്യക്തമാക്കിയത്. നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത നാല്‍പത് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി ഒക്ടോബര്‍ രണ്ടിനാണ് കൊല്ലപ്പെട്ടത്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലായിരുന്നു കൊലപാതകം. ഉന്നതരടക്കം 18 സൗദി ഉദ്യോഗസ്ഥര്‍ സൗദി കസ്റ്റഡിയിലാണ്. കേസില്‍, വിവിധ രാജ്യങ്ങള്‍ അന്താരാഷ്ട്ര ആന്വേഷണം ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, അമേരിക്കയും കേസില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര അന്വേഷണത്തോട് സഹകരിക്കണമെന്ന് ആസ്ത്രേലിയയും ആവശ്യപ്പെട്ടു.