ഏഴ് വന്‍കിട പദ്ധതികളുമായി സൗദി വരുന്നു

ആണവ ഊര്‍ജം, ഉപ്പു ജല ശുദ്ധീകരണം, മരുന്ന് നിര്‍മാണം, വിമാന നിര്‍മാണം എന്നീ മേഖലയിലാണ് സൗദിയുടെ വന്‍കിട പദ്ധതികള്‍.

Update: 2018-11-06 20:32 GMT
Advertising

ആണവോര്‍ജ നിര്‍മാണമടക്കം ഏഴ് വന്‍കിട പദ്ധതികള്‍ക്ക് സൗദി അറേബ്യ തുടക്കം കുറിച്ചു. സൗദി കിരീടാവകാശിയാണ് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാകും പ്രവര്‍ത്തനം.

ആണവ ഊര്‍ജം, ഉപ്പു ജല ശുദ്ധീകരണം, മരുന്ന് നിര്‍മാണം, വിമാന നിര്‍മാണം എന്നീ മേഖലയിലാണ് ഏഴ് വന്‍കിട പദ്ധതികള്‍. കിങ് അബ്ദുല്‍ അസീസ് ശാസ്ത്ര സാങ്കേതിക പട്ടണത്തിലായിരുന്നു പരിപാടി. രണ്ട് ആണവ റിയാക്ടറുകളാണ് സൗദി അറേബ്യ സ്ഥാപിക്കുക. വിദേശികളുടെ സഹായത്തോടെ സൗദി ശാസ്ത്രജ്ഞരും പദ്ധതിയില്‍ പങ്കാളിയാകും.

യുറേനിയം സമ്പുഷ്ടീകരണം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാകുമെന്ന് സൗദി നേരത്തെ പ്രഖ്യാപിച്ചതാണ്. വിമാന നിര്‍മാണ കേന്ദ്രം വികസിപ്പിക്കുന്ന പദ്ധതിക്കും കിരീടാവകാശി തുടക്കം കുറിച്ചു. സോളാര്‍ സഹായത്തോടെ ഉപ്പു വെള്ളത്തില്‍ നിന്നും ശുദ്ധ ജലം സംസ്കരിക്കുന്ന പദ്ധതിക്കും തുടക്കമായി. സൗദിസാറ്റ് എന്ന പേരില്‍ നിര്‍മിക്കുന്ന സാറ്റലൈറ്റുകളുടെ നിര്‍മാണ പ്രവര്‍ത്തിക്കും കിരീടാവകാശി തുടക്കം കുറിച്ചു.

Tags:    

Similar News