ജമാല്‍ ഖശോഗിയുടെ കൊലപാതകത്തിലേക്ക് സൗദി കിരീടാവകാശിയെ വഴിച്ചിഴക്കുന്നത് രാഷ്ട്രീയ പ്രേരിതം- വിദേശ കാര്യ മന്ത്രി

കേസിന്‍റെ ചുരുളഴിയുന്നത് വരെ അന്വേഷണം തുടരുമെന്നും മന്ത്രി റിയാദില്‍ അറിയിച്ചു. കേസില്‍ സൌദി എടുത്ത നടപടികളെ അമേരിക്ക സ്വാഗതം ചെയ്തു.

Update: 2018-11-16 17:19 GMT
Advertising

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകത്തിലേക്ക് സൌദി കിരീടാവകാശിയെ വഴിച്ചിഴക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് സൌദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. കേസിന്‍റെ ചുരുളഴിയുന്നത് വരെ അന്വേഷണം തുടരുമെന്നും മന്ത്രി റിയാദില്‍ അറിയിച്ചു. കേസില്‍ സൌദി എടുത്ത നടപടികളെ അമേരിക്ക സ്വാഗതം ചെയ്തു.

റിയാദില്‍ വിദേശ കാര്യ മന്ത്രാലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സൌദി കിരീടാവകാശി. ജമാല്‍ ഖശോഗിയുടെ മരണത്തില്‍ ശരിയായ ദിശയിലാണ് അന്വേഷണം. മേലധികാരികളെ അറിയിക്കാതെ നടത്തിയതാണ് കൊലപാതകം. സംഭവത്തില്‍ കിരീടാവകാശിയുടെ പേര് വലിച്ചിഴക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്.

കേസ് അവസാനിപ്പിക്കാറായിട്ടില്ല. അന്വേഷണം സമഗ്രമായി പൂര്‍ത്തിയാക്കുമെന്നും ജുബൈര്‍ പറഞ്ഞു. ഇതിനിടെ പ്രതികള്‍ക്ക് വധശിക്ഷക്കുള്ള ശിപാര്‍ശ ഉള്‍പ്പെടെയുള്ള സൌദി നീക്കത്തെ അമേരിക്ക സ്വാഗതം ചെയ്തു. ശരിയായ നീക്കമാണിതെന്ന് യു.എസ് ആഭ്യന്തര മന്ത്രായ വക്താവ് ഹെതര്‍ നോററ്റ് പറഞ്ഞു.

Tags:    

Similar News