പി.ടി.എ റഹീം എം.എല്‍.എയുടെ മകനും മരുമകനും സൗദിയില്‍ അറസ്റ്റില്‍

കോഴിക്കോട് കുന്ദമംഗലം എം.എല്‍.എ പി.ടി.എ റഹീമിന്റെ മകനും മകളുടെ ഭര്‍ത്താവും സൗദിയില്‍ ദമ്മാമില്‍ അറസ്റ്റില്‍. മകന്‍ ഷബീര്‍ പി.ടിയും മകളുടെ ഭര്‍ത്താവ് ശബീര്‍ വായോളിയുമാണ് അറസ്റ്റിലായത്.

Update: 2018-11-23 11:50 GMT
Advertising

കുന്ദമംഗലം എം.എല്‍.എ പി.ടി റഹീമിന്റെ മകനും മരുമകനും സൌദി അറേബ്യയിലെ ദമാമില്‍ അറസ്റ്റില്‍‍. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടാപാടുകളെത്തുടര്‍ന്നാണ് പിടികൂടിയതെന്നാണ് സൂചന. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഇരുവരുടേയും സ്വത്ത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Inappropriate Financial Dealing and Customs ആക്ട് പ്രകാരമാണ് പി.ടി.എ റഹീമിന്റെ മകന്‍ ഷബീര്‍ പി.ടിയും, മരുമകന്‍ ഷബീര്‍ വായോളിയും ദമാമില്‍ ഒരാഴ്ച മുമ്പ് അറസ്റ്റിലായത്. സൌദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ജി.ബി.എസ് ഗ്ലോബല്‍ ബിസിനസ് സൊല്യൂഷ്യന്‍ എന്ന സ്ഥാപനം നടത്തുകയായിരുന്നു ഇരുവരും. ഷബീര്‍ വായോളിയുടെ പിതാവിന്റെ സഹോദരന്‍ നാസര്‍ വായോളിയാണ് ആദ്യം അറസ്റ്റിലാകുന്നത്. നാസര്‍ നടത്തി വന്നിരുന്ന സ്വര്‍ണ്ണ ബിസിനസില്‍ സൌദി പൌരനുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് കേസിന് കാരണം.

സാമ്പത്തിക കുറ്റകൃത്യം നടത്താന്‍ നാസറിനെ സഹായിച്ചുവെന്നതാണ് പി.ടി.എ റഹീമിന്റെ മകനും, മരുമകനുമെതിരെ ചുമത്തപ്പെട്ട കുറ്റം. ബുധനാഴ്ച വരെ മകനുമായി ഫോണില്‍ സംസാരിച്ചുവെന്ന് മാത്രമാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പി.ടി.എ റഹീം പറഞ്ഞത്. കൊടുവള്ളി നഗരസഭയിലെ ഇടത് കൌണ്‍സിലര്‍ വായോളി മുഹമ്മദിന്റെ മകനാണ് പി.ടി.എ റഹീമിന്റെ മരുമന്‍ ഷബീര്‍ വായോളി.

അതേസമയം ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്നാരോപിച്ച് മുസ്‍ലിം ലീഗ് കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി രംഗത്ത് വന്നു. ഇവരുടെ സ്വത്തുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നല്‍കിയിട്ടുണ്ട്.

Full View

പി.ടി.എ റഹീമിന്റെ പ്രതികരണം

Full View
Tags:    

Similar News