ഐ.ടി മേഖലയിലെ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാന്‍ സൗദി 

2016ന് ശേഷം ടെലികോം മേഖലയിലെ സ്വദേശിവത്കരണത്തില്‍ വന്‍ കുതിപ്പുണ്ടായിട്ടുണ്ടെന്ന് ടെലികോം മന്ത്രി പറഞ്ഞു

Update: 2019-01-09 20:33 GMT
Advertising

സൗദി ടെലികമ്യൂണിക്കേഷന്‍, ഐ.ടി മേഖലയില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാനുള്ള രൂപരേഖക്ക് മന്ത്രാലങ്ങള്‍ ധാരണയിലെത്തി. അടുത്ത വര്‍ഷത്തിനകം ഈ മേഖലയില്‍ പതിനയ്യായിരം തൊഴിലുകള്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കാനാണ് നീക്കം. വിവരസാങ്കേതികവിദ്യ, തൊഴില്‍ മന്ത്രാലയങ്ങളാണ് സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കാന്‍ ധാരണയിലെത്തിയത്.

2016ന് ശേഷം ടെലികോം മേഖലയിലെ സ്വദേശിവത്കരണത്തില്‍ വന്‍ കുതിപ്പുണ്ടായിട്ടുണ്ടെന്ന് ടെലികോം മന്ത്രി പറഞ്ഞു. 2016ല്‍ ഐ.ടി, ടെലികോം മേഖലയില്‍ 37 ശതമാനം മാത്രമുണ്ടായിരുന്നു സ്വദേശികളുടെ അനുപാതം. ഇത് കഴിഞ്ഞ വര്‍ഷം 43 ശതമാനമായി. വനിതകളുടെ അനുപാതം 11 ശതമാനത്തില്‍ നിന്ന് 13 ശതമാനവുമായി. എങ്കിലും യോഗ്യരായ പരമാവധി പേര്‍ക്ക് വേഗത്തില്‍ ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം.

Full View

വിവരസാങ്കേതികവിദ്യ മന്ത്രി, തൊഴില്‍ സാമൂഹിക വികസന മന്ത്രി, മാനവവിഭവശേഷി ഫണ്ട് (ഹദഫ്) മേധാാവി, സൗദി ചേമ്പര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ ധാരണ.

Tags:    

Similar News