ഇരു ഹറം കാര്യ വകുപ്പിന് കിഴില്‍ അപൂര്‍വ ഗ്രന്ഥങ്ങള്‍ ഉള്‍കൊള്ളുന്ന ലൈബ്രറി തുറന്നു
ഇരു ഹറം കാര്യ വകുപ്പിന് കിഴില്‍ അപൂര്‍വ ഗ്രന്ഥങ്ങള്‍ ഉള്‍കൊള്ളുന്ന ലൈബ്രറി തുറന്നു. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ ആണ് പുതിയ ലൈബ്രറി ഉത്ഘാടനം നിര്‍വഹിച്ചത്. പതിമൂന്നു നിലകളില്‍ ഉള്ള ലൈബ്രറി 7,000 ത്തില്‍ അധികം അപൂര്‍ ഗ്രന്ഥങ്ങള്‍ ഉള്‍കൊള്ളുന്ന താണ്.
ഇസ്ലാമിക ചരിത്രത്തിന്‍റെ അപൂര്‍വ ശേഖരങ്ങള്‍ ഉള്ളതാണ് ഈ ലൈബ്രറി. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്നും 9 കിലോ മീറ്റര്‍ അകലെ ഹയ്യ് ബത്ഹ അല്‍ ഖുറെഷിലാണ് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. അബാസി കാലഘട്ടത്തിലെ ഖലീഫ മുഹമ്മദ് അല്‍ മഹദി യുടെ ഉത്തരവനുസരിച്ച് ഹിജ്റ വര്‍ഷം 160 ല്‍ ആരംഭിച്ചതാണ് മസ്ജിദുല്‍ ഹറമിലെ ഗ്രന്ഥശാല. ലക്ഷ കണക്കിനു പുസ്തകങ്ങളുടെ അപൂര്‍വ ഇടം, 2 ലക്ഷം പുസ്തകങ്ങളുണ്ട് പുതിയ ലൈബ്രറിയില്‍, ഇതില്‍ 7000ത്തില്‍ അധികം അമൂല്യ ഗ്രന്ഥങ്ങള്‍. അറബിയില്‍ 5000 ത്തോളം കൈയെഴുത്ത് പുസ്തകങ്ങള്‍. ഇതില്‍ 372 എണ്ണം ഇതര ഭാഷയിലുള്ളവയാണ്. ലൈബ്രറിയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം വായന ഇടങ്ങളും ഒരുക്കിയിട്ടുണ്ട്.