സൗദിയില്‍ നാളെ മുതല്‍ ബലിപെരുന്നാള്‍ അവധി
സ്വകാര്യ മേഖലയില്‍ ഈ മാസം മുപ്പത് മുതല്‍ ആഗസ്ത് രണ്ട് വരെയുള്ള നാല് ദിവസമാണ് പെരുന്നാള്‍ അവധി.
സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ മുതല്‍ ബലിപെരുന്നാള്‍ അവധിക്ക് തുടക്കമാകും. പതിനാറ് ദിവസമാണ് ഇത്തവണ സര്‍ക്കാര്‍ മേഖലയില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി. പാസ്‌പോര്‍ട്ട് വിഭാഗം ഉള്‍പ്പെടെയുളള കേന്ദ്രങ്ങളള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. അടിയന്തിര സ്വഭാവമുള്ള കേസുകള്‍ മാത്രമാണ് ഇവിടങ്ങളില്‍ പരിഗണിക്കുക.
ജൂലൈ ഒന്‍പത് വരെ പതിനാറ് ദിവസമാണ് പൊതു അവധി. ജവാസാത്ത് ഉള്‍പ്പെടയുള്ള അടിയന്തിര സേവനങ്ങള്‍ ആവശ്യമായ ഓഫീസുകള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍ക്ക് മാത്രമായിരിക്കും ഇത്തരം എമര്‍ജന്‍സി ഓഫീസുകള്‍ വഴി സേവനം ലഭിക്കുക.
സ്വകാര്യ മേഖലയില്‍ ഈ മാസം മുപ്പത് മുതല്‍ ആഗസ്ത് രണ്ട് വരെയുള്ള നാല് ദിവസമാണ് പെരുന്നാള്‍ അവധി. അവധി ദിവസങ്ങളിലും ജവാസാത്ത് സേവനങ്ങള്‍ക്ക് ഓഫീസിനെ നേരിട്ട് ബന്ധപ്പെടാതെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അബ്ശിറില്‍ സൗകര്യമേര്‍പ്പെടുത്തിയതായി കിഴക്കന്‍ പ്രവിശ്യ ജവാസാത്ത് വക്താവ് കേണല്‍ മുഅല്ല അല്‍ ഉതൈബി പറഞ്ഞു.
അബ്ശിറിലെ ഈ സര്‍വീസായ് ഖിദ്മാതി വഴിയാണ് അപേക്ഷ സമര്‍പ്പിക്കുന്നതിന് സാധിക്കുക. ഇത് വഴി ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഉടന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നല്‍കുമെന്നും കേണല്‍ വ്യകത്മാക്കി.