ചങ്ങരംകുളത്ത് നിന്നും അമ്പത് നാൾ കൊണ്ട് സൈക്കിളിൽ കശ്മീരിലെത്തി ഷഹീർ
ശുദ്ധ ജലം സംരക്ഷിക്കുക എന്ന സന്ദേശവുമായാണ് ഷഹീർ യാത്ര നടത്തിയത്
ഒന്നര മാസത്തെ സൈക്കിൾ യാത്രക്കൊടുവിൽ ചങ്ങരംകുളം സ്വദേശി മുഹമ്മദ് ഷഹീർ കശ്മീരിലെത്തി. ജന്മനാടായ ചങ്ങരംകുളം ഉദിന്നുപറമ്പിൽ നിന്ന് ആരംഭിച്ച യാത്ര പന്ത്രണ്ടോളം സംസ്ഥാനങ്ങളിലൂടെ 4200 കിലോമീറ്റര്‍ താണ്ടിയാണ് എത്തിയത്. ചൊവ്വാഴ്ച യാത്ര ശ്രീനഗറിൽ വിജയകരമായി പൂർത്തിയാക്കി. ജനുവരി 20 ന് ആരംഭിച്ച യാത്ര അമ്പതാം ദിവസമാണ് ലക്ഷ്യസ്ഥാനത്തെത്തിയത്.
ശുദ്ധ ജലം സംരക്ഷിക്കുക എന്ന സന്ദേശവുമായാണ് ഷഹീർ യാത്ര നടത്തിയത്. സൈക്കിളിൽ ഒറ്റക്ക് രാജ്യം ചുറ്റണമെന്നത് രണ്ടു വർഷം മുൻപത്തെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും കാലം അതിനുള്ള തയ്യാറെടുപ്പിലായിരുന്നെന്നും കോവിഡ് പ്രതിസന്ധി യാത്ര അനിശ്ചിതത്വത്തിലാക്കിയെന്നും ഷഹീർ മീഡിയവണിനോട് പറഞ്ഞു. എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയാണ് ഷഹീർ കശ്മീരിലേക്ക് യാത്ര ആരംഭിച്ചത്
കേരളത്തിൽ നിന്ന് കശ്മീരിലേക്ക് സൈക്കിൾ യാത്രയുമായി ഒറ്റക്കൊരുവൻ | Kerala - Kashmir Cycle ride
Posted by MediaoneTV on Wednesday, March 3, 2021