ടീച്ചിംഗ് പാഷനായ വീട്ടമ്മയും, സ്വന്തമായൊരു സംരംഭം സ്വപ്നം കണ്ട പാര്‍ട്ണറും; പിറന്നത് തീര്‍ത്തും വ്യത്യസ്തമായ ഒരു സ്കൂള്‍

ഐഷ സമീഹ കുഞ്ഞുങ്ങള്‍ക്കായി തന്‍റെ ബിടെക്കിനെ പൊടിത്തട്ടിയെടുത്തപ്പോൾ പിറന്നത് ഒരു കോഡിംഗ് സ്‌കൂൾ

Update: 2022-01-28 08:42 GMT
By : Web Desk
Advertising

പലപ്പോഴും ജീവിതയാത്രകളില്‍ തങ്ങളുടെ സ്വപ്നങ്ങളെ കൂടെക്കൂട്ടാന്‍ കഴിയാതെ പോകുന്നവരാണ് സ്ത്രീകള്‍.... കുടുംബം, കുട്ടികള്‍, അവരുടെ പഠനം - അതിനിടയിലായി അവള്‍ക്ക് മാറ്റിവെക്കാന്‍ കഴിയുന്നത് അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മാത്രമായിരിക്കും… എന്നാല്‍ ആ സ്വപ്നത്തിലേക്ക് കുതിക്കാനുള്ള ഊര്‍ജം ആ കാലയളവില്‍ സംഭരിക്കുന്ന ചിലരുണ്ട്… അങ്ങനെയൊരാളാണ് കോഡര്‍ഫിനിന്‍റെ സ്ഥാപകയും ചീഫ് ട്രൈയ്‍നറുമായ ഐഷ സമീഹ.

നിലമ്പൂര്‍ സ്വദേശി… ബിടെക്ക് ബിരുദധാരി… മൂന്ന് കുഞ്ഞുങ്ങളുടെ ഉമ്മ… പത്തുവര്‍ഷത്തോളം വീട്ടമ്മ… കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്‍ക്കൊപ്പം തന്‍റെ പാഷനായതുകൊണ്ടുമാത്രമാണ് ടീച്ചിംഗില്‍ ഒരു ഇന്‍റര്‍നാഷണല്‍ ബിരുദം അവര്‍ നേടിയെടുത്തത്… സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ തന്‍റെ അറിവുകള്‍ കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നുനല്‍കാന്‍ അത് സഹായിക്കും എന്നുമാത്രമായിരുന്നു അപ്പോള്‍ ചിന്തിച്ചത്. ഭര്‍ത്താവിന് ജോലി വിദേശത്ത് ആയതിനാല്‍ ആ കാലം മുഴുവന്‍ ഐഷയും അവിടെയായിരുന്നു. 

Full View

മക്കളെ പഠിപ്പിക്കാനായി കോഡിംഗിലും, ഗെയിമിംഗിലും തന്‍റെ ഐഡിയയില്‍ ഒരു കരിക്കുലം ഉണ്ടാക്കുകയാണ് ഐഷ ആദ്യം ചെയ്തത്.. പക്ഷേ, പരിചയക്കാരും ബന്ധുക്കളും ആയ കുട്ടികളും മക്കള്‍ക്കൊപ്പം ഐഷയുടെ ക്ലാസിന് താത്പര്യം പ്രകടിപ്പിച്ച് വന്നപ്പോള്‍ കോഡിംഗ് പഠനത്തിന്‍റെ തീര്‍ത്തും വ്യത്യസ്തമായ ആശയത്തില്‍ ഒരു സ്കൂള്‍ പിറവികൊള്ളുകയായിരുന്നു. ദുബായിലെ ജീവിതത്തിനിടെ, എന്നെങ്കിലും നാട്ടിലെത്തിയാല്‍ ചെറിയ രീതിയില്‍ നമുക്കൊരു സ്കൂള്‍ തുടങ്ങണം എന്നൊരു ആഗ്രഹം ഐഷ പറയാറുണ്ടായിരുന്നു എന്ന് പറയുന്നു ഭര്‍ത്താവ് ഷാഹിദ്. അതിനൊപ്പം സ്വന്തമായൊരു സംരംഭം എന്ന തന്‍റെ ആഗ്രഹം കൂടിയായപ്പോഴാണ് കോഡര്‍ഫിനിന്‍റെ പിറവിയെന്നും ഷാഹിദ് കൂട്ടിച്ചേര്‍ക്കുന്നു.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു പേര് എന്നതിനും ഈ ദമ്പതികള്‍ക്ക് വ്യക്തമായ ഉത്തരമുണ്ട്, കോഡിംഗ് എന്ന വാക്കിനോട് future is now എന്നതിന്‍റെ ചുരുക്കെഴുത്തായ Fin കൂടി ചേര്‍ന്നപ്പോഴാണ് കോഡര്‍ഫിന്‍ പിറവി കൊള്ളുന്നത്. കൂടാതെ Cക്ക് പകരം K ഉപയോഗിക്കാമെന്നും തീരുമാനിക്കുകയായിരുന്നു- ഷാഹിദ് പറയുന്നു.

ഒരു ഫെയ്‍സ്ബുക്ക് പേജും വാട്സ്ആപ്പ് ഗ്രൂപ്പും ക്രിയേറ്റ് ചെയ്ത് ഒരുവര്‍ഷം മുമ്പാണ് കോഡര്‍ഫിന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. തീര്‍ത്തും ഓണ്‍ലൈനായിട്ടായിരുന്നു ക്ലാസുകള്‍. പത്തുപേര്‍ മാത്രമാണ് ആദ്യം താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നത്. പിന്നെ അത് ഇരുപത് പേരായി, അമ്പത് പേരായി, നൂറ് പേരായി, നിലവില്‍ പത്തോളം രാജ്യങ്ങളില്‍ നിന്നായി 5000ത്തിലധികം കുഞ്ഞുങ്ങളാണ് ഐഷയുടെ സിലബസില്‍ കോഡിംഗിന്‍റെ പുതിയപാഠങ്ങള്‍ മനസ്സിലാക്കിയെടുത്തിരിക്കുന്നത്. പുതിയ കാലത്തെ സ്‌കൂൾ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം കോഡിംഗ് അറിയുക എന്നത് തന്നെ ഒരു ലൈഫ് സ്‌കിൽ ആണ്. അതുകൊണ്ടുതന്നെ ഇംഗ്ലീഷിനും മലയാളത്തിനുമൊപ്പം കോഡിംഗും ഒരു ഭാഷയായി പഠിക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞവരാണ് ഇന്നത്തെ തലമുറ.

Full View

കോഡര്‍ഫിന്‍ ഒരു ആപ്പല്ല, കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച്, അവരുടെ താത്പര്യമറിഞ്ഞുള്ള പഠനരീതിയാണത്. അയ്-ഷെയര്‍ (Ai-share) എന്ന പേരില്‍ പേറ്റന്‍റ് നേടിയ ഒരു ടീച്ചിംഗ് മെത്തേഡാണ് പഠനത്തിനായി ഐഷ ഉപയോഗിക്കുന്നത്. ഐഷയെപ്പോലെ തന്നെ ടീച്ചിംഗ് പാഷനായ, വീട്ടമ്മമാരായി കഴിയുകയായിരുന്നു സ്ത്രീകളാണ് കോഡര്‍ഫിനിന്‍റെ ട്യൂട്ടര്‍മാര്‍. ഇതിനകം 30 ലധികം ടീച്ചര്‍മാര്‍ കോഡര്‍ഫിനിന്‍റെ ഭാഗമായിക്കഴിഞ്ഞു.

കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സ്കൂളുകള്‍ കോഡര്‍ഫിനിന്‍റെ കരിക്കുലം സ്വീകരിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ സ്കൂളുകളില്‍ കോഡിംഗ് സിലബസിന്‍റെ ഭാഗമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ഈ ദമ്പതികള്‍. കോഡിംഗ് പഠനത്തിനൊപ്പം പേഴ്സണല്‍ ട്യൂഷനും, സ്കില്‍ ഡെവലെപ്പ്മെന്‍റ് ട്രെയിനിംഗും ഇതിന്‍റെ ഭാഗമായി നല്‍കുന്നുണ്ട്. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍റെയും സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടേതും അടക്കം നിരവധി പുരസ്കാരങ്ങളും കോഡര്‍ഫിനിനെ ഇതിനകം തന്നെ തേടിയെത്തിയിട്ടുണ്ട്.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

Facebook: https://www.facebook.com/Teamkoderfin

Website:https://www.koderfin.com/book-your-free-class-today

WhatsApp:https://wa.me/message/ERPXRYKOOEXNH1

Tags:    

By - Web Desk

contributor

Similar News