കുറഞ്ഞ ഫീസില്‍ വിദേശത്തു നിന്ന് എംബിബിഎസ്: സൌജന്യ വെബിനാര്‍ നാളെ

വിദേശമെഡിക്കല്‍ പഠനത്തില്‍ അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ മീഡിയവണും ഡോക്ടര്‍ ആസ്ക് ഹെല്‍ത്ത് ആന്‍റ് എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന സൌജന്യ വെബ്ബിനാര്‍ നാളെ വൈകീട്ട് 7 ന്

Update: 2022-01-10 11:32 GMT
By : Web Desk
Advertising

വിദേശമെഡിക്കല്‍ പഠനത്തില്‍ അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ മീഡിയവണും ഡോക്ടര്‍ ആസ്ക് ഹെല്‍ത്ത് ആന്‍റ് എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന സൌജന്യ വെബ്ബിനാര്‍ നാളെ വൈകീട്ട് 7 ന്. വിദേശത്ത് മെഡിക്കല്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കുറഞ്ഞ ഫീസില്‍ മികച്ച വിദ്യാഭ്യാസം നല്‍കി മക്കളെ ഡോക്ടറാക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്കും സൂം ലിങ്ക് വഴിയോ മീഡിയവണ്‍ ഫേസ്ബുക്ക് പേജ് വഴിയോ വെബിനാറിന്‍റെ ഭാഗമാകാം. 

Full View

റഷ്യ, ഉക്രൈന്‍, കിര്‍ഗിസ്ഥാന്‍, കസാക്കിസ്ഥാന്‍, അര്‍മേനിയ, ജോര്‍ജിയ എന്നീ രാജ്യങ്ങളിലെ എംബിബിഎസ് പഠനത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, വിദേശ സര്‍വകലാശാലകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ സ്കോ​ള​ർ​ഷി​പ്പോടെയുള്ള പഠനം, കുറഞ്ഞ ചെലവിലും മെച്ചപ്പെട്ട സാഹചര്യത്തിലും ഇന്ത്യന്‍ ഭക്ഷണം കഴിച്ചും പഠിക്കാനുള്ള സൌകര്യങ്ങള്‍, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെയും ECFMGയുടെയും ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്‍റെയും അംഗീകാരമുള്ള ലോകറാങ്കിംഗില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഗവണ്‍മെന്‍റ് യൂണിവേഴ്സിറ്റികള്‍, FMGE പരീക്ഷയില്‍ ഉന്നതവിജയം നേടാന്‍ സഹായിക്കുന്ന യൂണിവേഴ്സിറ്റികള്‍ തെരഞ്ഞെടുക്കാന്‍, തിരിച്ചെത്തിക്കഴിഞ്ഞാലും FMGEപരീക്ഷയില്‍ മികച്ച വിജയം നേടാനുള്ള ക്ലാസുകള്‍, NEXT പരീക്ഷയ്ക്കാവശ്യമായ കോച്ചിംഗ് നേടുന്നതെങ്ങനെ തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്കുള്ള മറുപടികള്‍ വിദഗ്‍ധര്‍ നല്‍കും.

ഡോക്ടര്‍ ആസ്ക് ഹെല്‍ത്ത് ആന്‍റ് എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഡോക്ടര്‍ അജിംഷ ഷാജഹാന്‍ കക്കോടന്‍ വിദേശത്തെ പ്രമുഖ യൂണിവേഴ്സിറ്റികളെ പരിചയപ്പെടുത്തും. ഉക്രൈയ്നിലെ Uzhhorod National Universityയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ Dr.Stepan Karabinyosh, ചെന്നൈ ഗാന്ധി ഹോസ്പിറ്റലിലെ ആര്‍എംഒ ഡോ. പ്രിസി രാജന്‍ എന്നിവര്‍ വെബിനാറിന്‍റെ ഭാഗമാകും.


വിദേശത്ത് എംബിബിഎസ് കോഴ്സിന് പ്രവേശനം നേടാന്‍ സഹായിക്കുക മാത്രമല്ല, ആ കോഴ്സിന്‍റെ അവസാനം വരെ വിദ്യാര്‍ത്ഥികളുടെ കൂടെ നില്‍ക്കുന്ന ഒരു എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി എന്ന നിലയിലാണ് ഡോ ആസ്‍ക് പ്രവര്‍ത്തിക്കുന്നത്. ഒരു വിദ്യാര്‍ത്ഥി വിദേശത്ത് എംബിബിഎസ് പഠനത്തിന് പോകുന്നത് മുതല്‍ ഒരു രജിസ്ട്രേഡ് പ്രാക്ടീസിംഗ് ഡോക്ടറായി മാറുന്നതുവരെയുള്ള എല്ലാ കാര്യങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശം ഡോ ആസ്ക് നല്‍കും.

വെബിനാർ: 2022 ജനുവരി 11, ചൊവ്വ

സമയം: 7 P.M(IST)

വെ​ബി​നാ​റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ:

Phone: 9447000569

Tags:    

By - Web Desk

contributor

Similar News