ജലഅണുനശീകരണത്തിന്‍റെ ആവശ്യകതയും പ്രസക്തിയും ചര്‍ച്ച ചെയ്ത് ബിസിനസ് മീറ്റ്
GeoBlueന്‍റെ കേരളത്തിലെയും ഇന്ത്യയിൽ ഒട്ടാകെയും ഉള്ള ബിസിനസ് പ്ലാനുകളും ഭാവിപദ്ധതികളും മീറ്റില്‍ പരാമര്‍ശിച്ചു
ജല അണുനശീകരണത്തിന്‍റെ ആവശ്യകതയെക്കുറിച്ചും അതിന്‍റെ ഇപ്പോഴത്തെയും വരുംകാലത്തെയും പ്രസക്തിയെക്കുറിച്ചും ചര്‍ച്ച ചെയ്ത് GeoBlueന്‍റെ പ്രൈം ബിസിനസ് മീറ്റ്. കഴിഞ്ഞ ദിവസം തൃശൂരിലെ The Garuda Hotels & Resortsല്‍ വെച്ചു നടന്ന ബിസിനസ് മീറ്റില്‍ GeoBlue ന്‍റെ കേരളത്തിലെയും ഇന്ത്യയിൽ ഒട്ടാകെയും ഉള്ള ബിസിനസ് പ്ലാനുകളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും GeoBlue Water Technologies Pvt. Ltd മാനേജിങ് ഡയറക്ടർ ശ്രീ രഞ്ജിത്ത് പി ദിനേശ് സംസാരിച്ചു.
കേരളത്തിലെ GeoBlue Water Medicine ന്‍റെ സ്റ്റോക്കിസ്റ്റുകളും ഡിസ്ട്രിബൂട്ടർമാരും മാർക്കറ്റിംഗ് ടീം അംഗങ്ങളും മീറ്റിൽ പങ്കെടുത്തു. ചടങ്ങിൽ ജില്ലാ വ്യവസായിക വികസന സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടർ സ്മിത, കമ്പനിയുടെ മാനുഫാക്ച്ചറിങ് മാർക്കറ്റിംഗ് ആന്‍റ് ഡിസ്ട്രിബ്യൂഷൻ ഹെഡ് പ്രശാന്ത് ശർമ, കമ്പനി ഡയറക്ടർമാരായ രമണി രാമസ്വാമി, സുന്ദർ ആദിശേഷൻ, കമ്പനി ജനറൽ മാനേജർ ജിനോഷ് കെ മാത്യു, അസിസ്റ്റന്‍റ് മാനേജർ അനസ് വി. കെ, ഡറിക്, അഡ്വ. ജോഷി എന്നിവർ സംസാരിച്ചു.