സംസ്ഥാന സ്‍കൂള്‍ കായികമേളക്ക് നാളെ തുടക്കം
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് കായികോത്സവം ഉദ്ഘാടനം ചെയ്യുന്നത്.
സംസ്ഥാന സ്കൂള്‍ അത്‍ലറ്റിക് മീറ്റിന് നാളെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ തുടക്കമാകും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് കായികോത്സവം ഉദ്ഘാടനം ചെയ്യുന്നത്.
ദീപശിഖ റാലി കോഴിക്കോട് മെഡിക്കല്‍ കോളജ് സിന്തറ്റിക് ട്രാക്കില്‍ നിന്ന് പ്രയാണം തുടങ്ങി. ആദ്യദിനം 18 ഫൈനലുകളാണ് നടക്കുന്നത്. യൂണിവേഴ്സിറ്റി സ്റ്റേഡിയം കായിക കൌമാരത്തിന്റെ കുതിപ്പിനെ ഏറ്റുവാങ്ങാന്‍ ഒരുങ്ങി. താരങ്ങള്‍ അവസാന വട്ട പരിശീലനത്തിലാണ്. ലക്ഷ്യം ജയം മാത്രം. പന്തല്‍ നിര്‍മാണം പൂര്‍ത്തിയായി. മേളയിലെത്തുന്ന കുട്ടികള്‍ക്ക് അടുത്ത സ്കൂളുകളില്‍ താമസ സൌകര്യമൊരുക്കും. 18 സബ് കമ്മിറ്റികള്‍ കായികോത്സവത്തിന് മേല്‍നോട്ടം വഹിക്കും.
ആദ്യ ദിനം 18 ഫൈനലുകളാണ് നടക്കുക. ശനിയാഴ്ച രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തോടെയാണ് മീറ്റിന് തുടക്കമാവുക. മൂന്ന് മണിക്ക് കായികോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിക്കും. കഴിഞ്ഞ മീറ്റ് നടന്ന മെഡിക്കല്‍ കോളജ് സിന്തറ്റിക് ട്രാക്കില്‍ നിന്നും അപര്‍ണ ബാലന്‍ ദീപശിഖ കൈമാറി. ദേശീയ താരം സല്‍മാന്‍ ഹാരിസിനാണ് ദീപശിഖ കൈമാറിയത്. ദീപശിഖ നാളെ യൂണിവേഴ്സ്റ്റി സ്റ്റേഡിയത്തിലെത്തും.