റൊണാള്‍ഡീഞ്ഞ്യോക്ക് അഞ്ച് ഗോള്‍; ഗോവക്ക് തകര്‍പ്പന്‍ ജയം

Update: 2017-08-09 05:05 GMT
റൊണാള്‍ഡീഞ്ഞ്യോക്ക് അഞ്ച് ഗോള്‍; ഗോവക്ക് തകര്‍പ്പന്‍ ജയം
Advertising

മുന്‍ ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞ്യോ നേടിയ അഞ്ച് ഗോളുകളുടെ പിന്‍ബലത്തില്‍ ബംഗളൂരുവിനെ രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ഗോവ തകര്‍ത്തത്.

ഇന്ത്യന്‍ പ്രീമിയര്‍ ഫുട്സാല്‍ ലീഗില്‍ ഗോവക്ക് തകര്‍പ്പന്‍ ജയം. മുന്‍ ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞ്യോ നേടിയ അഞ്ച് ഗോളുകളുടെ പിന്‍ബലത്തില്‍ ബംഗളൂരുവിനെ രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ഗോവ തകര്‍ത്തത്. രണ്ടാം മത്സരത്തില്‍ കൊച്ചിയും ചെന്നൈയും നാല് ഗോളുകളടിച്ച് സമനിലയില്‍ പിരിഞ്ഞു.

പ്രായം റൊണാള്‍ഡീഞ്ഞ്യോയെ തളര്‍ത്തിയിട്ടില്ലെന്ന് ബംഗളൂരുവും പിന്നെ ഫുട്സാല്‍ ആരാധകരും ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് ഗോളുകളടിച്ച് മുന്‍ ബ്രസീല്‍ താരം വിശ്വരൂപം കാണിച്ചപ്പോള്‍ ഗോവ ബംഗളൂരുവിനെ തകര്‍ത്തത് രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്ക്.

രണ്ടാം മത്സരത്തില്‍ കൊച്ചി ഫൈവ്സും ചെന്നൈ ഫൈവ്സും നാല് ഗോളുകളടിച്ച് സമനിലയില്‍ പിരിഞ്ഞു. മാര്‍ക്വീ താരങ്ങളായ മൈക്കല്‍ സല്‍ഗാഡോയുടെയും ഫല്‍ക്കാവോയുടെയും മികച്ച പ്രകടനമാണ് കൊച്ചിക്കും ചെന്നൈക്കും കരുത്തായത്. ആദ്യ മത്സരം വിജയിച്ച കൊച്ചി നാല് പോയിന്‍റുമായി ഗ്രൂപ്പില്‍ മുന്നിലാണ്.

Tags:    

Similar News