രോഹിത് മുംബൈയിലും ധോണി ചെന്നൈയിലും തുടരും; ഐ.പി.എൽ ടീമുകൾ നിലനിർത്തിയവരും തുകയും ഇതാ...
ന്യൂഡൽഹി: മെഗാ താരലേലത്തിന് മുന്നോടിയായി ഐ.പി.എൽ ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. സർപ്രൈസുകൾക്കൊടുവിൽ രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ തുടരുമെന്നുറപ്പായി. വിരാട് കോഹ്ലി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിലും മഹേന്ദ്ര സിങ് ധോണി ചെന്നൈയിലും തുടരും. മലയാളി താരം സഞ്ജു സാംസണെ 18 കോടി നൽകി രാജസ്ഥാൻ റോയൽസും നിലനിർത്തി.
ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ജോസ് ബട്ലർ, മുഹമ്മദ് സിറാജ്, െഗ്ലൻ മാക്സ് വെൽ, മുഹമ്മദ് ഷമി തുടങ്ങിയവരാണ് ടീമുകൾ നിലനിർത്താത്ത പ്രമുഖർ.
വിവിധ ടീമുകളും നിലനിർത്തിയ താരങ്ങളും -
മുംബൈ ഇന്ത്യൻസ്
ജസ്പ്രീത് ബുംറ: 18 കോടി
സൂര്യകുമാർ യാദവ്: 16.35 കോടി
ഹാർദിക് പാണ്ഡ്യ: 16.35 കോടി
രോഹിത് ശർമ: 16.30 കോടി
തിലക് വർമ: 8 കോടി
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു
വിരാട് കോഹ്ലി: 21 കോടി
രജത് പട്ടീഥാർ : 11 കോടി
യാഷ് ദയാൽ: 5 കോടി
ലഖ്നോ സൂപ്പർ ജയന്റ്സ്
നിക്കൊളാസ് പുരാൻ: 21 കോടി
രവി ബിഷ്ണോയ്: 11 കോടി
മായങ്ക് യാദവ്: 11 കോടി
മൊഹ്സിൻ ഖാൻ: 4 കോടി
ആയുഷ് ബദോനി: 4 കോടി
പഞ്ചാബ് കിങ്സ്
ശശാങ്ക് സിങ്: 5.5 കോടി
പ്രഭ് സിംറാൻ സിങ് : 4 കോടി
രാജസ്ഥാൻ റോയൽസ്
സഞ്ജു സാംസൺ: 18 കോടി
യശസ്വി ജയ്സ്വാൾ: 18 കോടി
റിയാൻ പരാഗ്: 14 കോടി
ധ്രുവ് ജുറേൽ: 14 കോടി
ഷിംറോൺ ഹെറ്റ്മയർ: 11 കോടി
സന്ദീപ് ശർമ: 4 കോടി
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
റിങ്കു സിങ്: 13 കോടി
വരുൺ ചക്രവർത്തി: 12 കോടി
സുനിൽ നരൈൻ: 12 കോടി
ആന്ദ്രേ റസൽ: 12 കോടി
ഹർഷിത് റാണ: 4 കോടി
രമൺദീപ് സിങ്: 4 കോടി
സൺറൈസേഴ്സ് ഹൈദരാബാദ്
പാറ്റ് കമ്മിൻസ്: 18 കോടി
അഭിഷേക് ശർമ: 14 കോടി
നിതീഷ് കുമാർ റെഡ്ഡി: 6 കോടി
ഹെന്റിച്ച് ക്ലാസൻ: 23 കോടി
ട്രാവിസ് ഹെഡ്: 14 കോടി
ഗുജറാത്ത് ടൈറ്റൻസ്
റാഷിദ് ഖാൻ: 18 കോടി
ശുഭ്മാൻ ഗിൽ: 16.5 കോടി
സായ് സുദർശൻ: 8.5 കോടി
രാഹുൽ തെവാട്ടിയ: 4 കോടി
ഷാരൂഖ് ഖാൻ: 4 കോടി
ചെന്നൈ സൂപ്പർ കിങ്സ്
ഋഥുരാജ് ഗ്വെയ്ക് വാദ്: 18 കോടി
മതീഷ പതിരാന: 13 കോടി
ശിവം ദുബെ: 12 കോടി
രവീന്ദ്ര ജദേജ: 18 കോടി
എം.എസ് ധോണി: 4 കോടി
ഡൽഹി ക്യാപിറ്റൽസ്
അക്സർ പട്ടേൽ: 16.5 കോടി
കുൽദീപ് യാദവ്: 13.25 കോടി
ട്രിസ്റ്റൺ സ്റ്റബ്സ്: 10 കോടി
അഭിഷേക് പൊറേൽ: 4 കോടി