ശസ്ത്രക്രിയക്ക് ശേഷം ടെന്നീസില്‍ സജീവമാകുമെന്ന് സാനിയ

Update: 2017-12-31 09:08 GMT
Editor : Sithara
Advertising

മിക്കവാറും അടുത്ത വർഷം ആദ്യം തന്നെ കളിക്കളത്തിൽ തിരിച്ചെത്താൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്ന് സാനിയ മിര്‍സ

കാൽമുട്ടി​ന്‍റെ ശസ്​ത്രക്രിയക്ക് ശേഷം ടെന്നിസിൽ വീണ്ടും സജീവമാകുമെന്ന്​ സാനിയ മിർസ. മിക്കവാറും അടുത്ത വർഷം ആദ്യം തന്നെ കളിക്കളത്തിൽ തിരിച്ചെത്താൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും സാനിയ പറഞ്ഞു.

Full View

കാൽമുട്ടി​ന്‍റെ പരിക്കിനെ തുടർന്നുള്ള ചികിൽസയിലാണിപ്പോൾ ടെന്നീസിൽ ഇന്ത്യയുടെ ലോകോത്തര താരം സാനിയ മിർസ. മുട്ടി​ന്‍റെ ഓപ്പറേഷൻ നടന്നാലുടൻ ടെന്നീസ്​ കോർട്ടിൽ മടങ്ങിയെത്തുമെന്ന്​ ദുബൈയിൽ വാർത്താസമ്മേളനത്തിൽ സാനിയ വ്യക്​തമാക്കി. കോസ്​മോസ്​ സ്​പോർട്​സി​ന്‍റെ ഗൾഫിലെ ആദ്യ ബ്രാഞ്ച്​ ഉദ്​ഘാടനത്തിന്​ ദുബൈയിൽ എത്തിയതായിരുന്നു സാനിയ മിർസ.

താൻ ആവിഷ്​കരിച്ച ടെന്നീസ്​ അക്കാദമിയിലൂടെ നല്ല ചില പ്രതിഭകളെ വാർത്തെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷ സാനിയ പങ്കുവെച്ചു. ദുബൈയിൽ സ്ഥിര താമസമാക്കാൻ തീരുമാനിച്ച സാനിയ വിദേശരാജ്യത്തേക്ക്​ അക്കാദമി പ്രവർത്തനം വിപുലീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. കോസ്​മോസ്​ കോ ചെയർമാൻ എ കെ ഫൈസൽ, ഡയരക്​ടർമാരായ ടി സി അഹ്​മദ്​, കെ പി സാലി, ആദിൽ നിഷാദ്​ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News