വെറുതെ വേണ്ട, ഗവേഷണം നടത്തിയ ശേഷം മതി: ബംഗളൂരു സര്‍വകലാശാലയുടെ ഡോക്ടറേറ്റ് നിരസിച്ച് ദ്രാവിഡ്
ബംഗളൂരു സർവകലാശാലയുടെ ഓണററി ബിരുദം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ക്യാപ്റ്റന്‍ രാഹുൽ ദ്രാവിഡ് നിരസിച്ചു.
ബംഗളൂരു സർവകലാശാലയുടെ ഓണററി ബിരുദം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ക്യാപ്റ്റന്‍ രാഹുൽ ദ്രാവിഡ് നിരസിച്ചു. സ്വയം ഗവേഷണം ചെയ്ത ശേഷം മതി ഡോക്ടറേറ്റ് എന്നാണ് രാഹുല്‍ ദ്രാവിഡിന്റെ നിലപാട്. കായിക മേഖലയില്‍ തന്നെ ഗവേഷണം നടത്താനാണ് ദ്രാവിഡിന്റെ തീരുമാനം.
ഇന്‍ഡോറില്‍ ജനിച്ച ദ്രാവിഡ് വളർന്നതും പഠിച്ചതും ബംഗളൂരുവിലായിരുന്നു. സെന്റ് ജോസഫ്സ് കോളജില്‍ എംബിഎ പഠിക്കുന്നതിനിടെയാണ് ദേശീയ ടീമില്‍ ഇടംനേടിയത്. ജനുവരി 27ന് നടക്കുന്ന ബംഗളൂരു സർവകലാശാലയുടെ ബിരുദദാന ചടങ്ങിനിടെ ദ്രാവിഡിനെ ഡോക്ടറേറ്റ് നല്‍കി ആദരിക്കാനായിരുന്നു സർവകലാശാലയുടെ തീരുമാനം. എന്നാൽ കായിക മേഖലയിലെ ഗവേഷണത്തിന് ശേഷം മതി ഡോക്ടറേറ്റ് എന്നാണ് ദ്രാവിഡിന്റെ തീരുമാനം.
നിലവിൽ ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ പരിശീലകനാണ് രാഹുൽ ദ്രാവിഡ്.