ഗംഭീറിനെ തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി ആരാധകര്‍
ദുലീപ് ട്രോഫിയില്‍ ഗംഭീര്‍ ഇത്തവണ മിന്നും ഫോമിലാണ്. 320 റണ്‍സാണ് ഈ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇതുവരെ അടിച്ചു കൂട്ടിയിട്ടുള്ളത്. അതും ഇന്നിങ്സ് ശരാശരി
ദുലീപ് ട്രോഫി മത്സരങ്ങള്‍ പൊതുവെ കാണികളെ ആകര്‍ഷിക്കാറില്ല, ഒറ്റപ്പെട്ട മികച്ച പ്രകടനങ്ങള്‍ ഉണ്ടാകുന്നതൊഴിച്ചാല്‍ ഏകദിന, ട്വന്‍റി20 മത്സരങ്ങളിലേതുപോലെ കാണികളെ പിടിച്ചിരുത്തുന്ന ഘടകങ്ങള്‍ തിലോം കുറവാണെന്നതു തന്നെയാണ് ഇതിനു കാരണം. എന്നാല്‍ ഇത്തവണ ദുലീപ് ട്രോഫി മത്സരങ്ങള്‍ക്കിടെ യുവതികളായ നാല് പെണ്‍കുട്ടികളുടെ സാന്നിധ്യം ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൌതം ഗംഭീറിന്‍റെ ആരാധകരായ ഇവരുടെ ആവശ്യം തങ്ങളുടെ ഇഷ്ട താരത്തെ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ്. ഗൌതത്തെ തിരിച്ചു വിളിക്കൂ എന്ന കുറിപ്പോടെയുള്ള 20 അടി നീളമുള്ള ബാനറുമായാണ് ഇവര്‍ സ്റ്റേഡിയത്തിലെത്തിയിട്ടുള്ളത്.
ദുലീപ് ട്രോഫിയില്‍ ഗംഭീര്‍ ഇത്തവണ മിന്നും ഫോമിലാണ്. 320 റണ്‍സാണ് ഈ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇതുവരെ അടിച്ചു കൂട്ടിയിട്ടുള്ളത്. അതും ഇന്നിങ്സ് ശരാശരി 80 എന്ന കണ്ണഞ്ചിപ്പിക്കുന്ന കണക്കില്‍. ശിഖിര്‍ ധവാന്‍ ഫോമിലല്ലാത്തതിനാല്‍ ഗംഭീറിന് അവസരം നല്‍കണമെന്നാണ് ആരാധകരുടെ ആവശ്യം. എന്നാല്‍ വെസ്റ്റിന്‍ഡിസില്‍ ഓപ്പണറായി ഇറങ്ങി റണ്‍ വാരിയ കെഎല്‍ രാഹുല്‍ ഉള്ളപ്പോള്‍ ഗംഭീറിന് ടീമില്‍ സ്ഥാനം കണ്ടെത്താനാകുമോ എന്നതില്‍ ക്രിക്കറ്റ് നിരീക്ഷകര്‍ക്ക് ശങ്കയുണ്ട്. ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായിട്ടും ഐപിഎല്ലിലും മറ്റ് വേദികളിലും വീറോടെ പോരാടുന്ന ഗംഭീറിന്‍റെ തിരിച്ചുവരവ് ഓരോ ടീം സെലക്ഷനു മുമ്പും സജീവമായി ഉയര്‍ന്നു വരിക പതിവാണ്.